ജപ്പാനില്‍ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടിയുടെ നേതാവും മുന്‍ പ്രതിരോധ മന്ത്രി ഷിഗേരു ഇഷിബയെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു.
നിലവിലെ പ്രധാനമന്ത്രി ഫുമിയോ കിഷിദ ചൊവ്വാഴ്ച രാജിവെക്കുന്നതോടെ ഇഷിബ ചുമതലയേല്‍ക്കും. ആദ്യ വനിതാ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സാമ്ബത്തിക സുരക്ഷാ മന്ത്രി സനീ തകയ്ച്ചിയെ പിന്തള്ളിയാണ് 67കാരനായ ഇഷിബ രാജ്യത്തെ സുപ്രധാന പദവിയിലെത്തുന്നത്.
രണ്ടാം ലോക യുദ്ധത്തിനുശേഷം ചില വര്‍ഷങ്ങളിലൊഴികെ തുടര്‍ച്ചയായി ഭരണം നിലനിര്‍ത്തിയ എല്‍.ഡി.പിയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇത്തവണ 9 പേരാണ് മത്സരിച്ചത്. ഇതില്‍ രണ്ടുപേര്‍ വനിതകളായിരുന്നു. അഴിമതി ആരോപണങ്ങള്‍ നേരിട്ടതിനുപിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായതോടെയാണ് വീണ്ടും മത്സരിക്കാനില്ലെന്ന് ഫുമിയോ കിഷിദ പ്രഖ്യാപിച്ചത്.
അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ മുന്‍ ബാങ്കറായ ഇഷിബക്ക് കഴിയുമെന്നാണ് എല്‍.ഡി.പി വിലയിരുത്തുന്നത്.
Read more
ഡെമോക്രാറ്റിക് പാര്‍ടി നേതാവായും ഷിഗെരു ഇഷിബയെ തെരഞ്ഞെടുത്തു. പാര്‍ടി എംപിമാര്‍ വോട്ടെടുപ്പിലൂടെയാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് മത്സരിച്ചത്. ചൊവ്വാഴ്ച പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവയ്ക്കുന്നതോടെ ഷിഗെരു ഇഷിബ പ്രധാനമന്ത്രിയാകും.