ജപ്പാനില്‍ 'തല'മാറ്റം; പുതിയ പ്രധാനമന്ത്രിയായി ഷിഗേരു ഇഷിബയെ തിരഞ്ഞെടുത്തു; ആദ്യ വനിതാ പ്രധാനമന്ത്രി സ്വപ്‌നം സഫലമായില്ല

ജപ്പാനില്‍ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടിയുടെ നേതാവും മുന്‍ പ്രതിരോധ മന്ത്രി ഷിഗേരു ഇഷിബയെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു.

നിലവിലെ പ്രധാനമന്ത്രി ഫുമിയോ കിഷിദ ചൊവ്വാഴ്ച രാജിവെക്കുന്നതോടെ ഇഷിബ ചുമതലയേല്‍ക്കും. ആദ്യ വനിതാ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സാമ്ബത്തിക സുരക്ഷാ മന്ത്രി സനീ തകയ്ച്ചിയെ പിന്തള്ളിയാണ് 67കാരനായ ഇഷിബ രാജ്യത്തെ സുപ്രധാന പദവിയിലെത്തുന്നത്.

രണ്ടാം ലോക യുദ്ധത്തിനുശേഷം ചില വര്‍ഷങ്ങളിലൊഴികെ തുടര്‍ച്ചയായി ഭരണം നിലനിര്‍ത്തിയ എല്‍.ഡി.പിയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇത്തവണ 9 പേരാണ് മത്സരിച്ചത്. ഇതില്‍ രണ്ടുപേര്‍ വനിതകളായിരുന്നു. അഴിമതി ആരോപണങ്ങള്‍ നേരിട്ടതിനുപിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായതോടെയാണ് വീണ്ടും മത്സരിക്കാനില്ലെന്ന് ഫുമിയോ കിഷിദ പ്രഖ്യാപിച്ചത്.

അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ മുന്‍ ബാങ്കറായ ഇഷിബക്ക് കഴിയുമെന്നാണ് എല്‍.ഡി.പി വിലയിരുത്തുന്നത്.

ഡെമോക്രാറ്റിക് പാര്‍ടി നേതാവായും ഷിഗെരു ഇഷിബയെ തെരഞ്ഞെടുത്തു. പാര്‍ടി എംപിമാര്‍ വോട്ടെടുപ്പിലൂടെയാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് മത്സരിച്ചത്. ചൊവ്വാഴ്ച പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവയ്ക്കുന്നതോടെ ഷിഗെരു ഇഷിബ പ്രധാനമന്ത്രിയാകും.

Latest Stories

പലസ്തീൻ അനുകൂല നിലപാട്, വീട്ടിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് എത്തിയെന്നു യുവാവ്

അക്കാദമി അക്രഡിറ്റേഷൻ: ഗോകുലം എഫ്‌സി 3-സ്റ്റാർ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് 1-സ്റ്റാർ റേറ്റിംഗ്

'സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'അയാളുടെ വീട് കത്തിച്ചപ്പോള്‍', വാക്‌പോര്

ഫിഫ ക്ലബ് ലോകകപ്പ് വിവാദം പുറത്തായതോടെ ലയണൽ മെസി ഇൻ്റർ മയാമി വിടുമെന്ന് റിപ്പോർട്ട്

'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അഫ്ഗാൻ താരം മുഹമ്മദ് നബി പാഡഴിക്കുന്നു

മഹാരാഷ്ട്രയിലെ യോഗി- ഖാര്‍ഗെ വാക്‌പോര്: ' സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'നിസാം ഭരണത്തിൽ അയാളുടെ വീട് കത്തിച്ചപ്പോള്‍...'

'പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ': സമാന്ത

വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്

IND VS AUS: ആദ്യ ടെസ്റ്റിന് മുമ്പുള്ള നെറ്റ് സെക്ഷൻ, ഇന്ത്യൻ ആരാധകർക്ക് ആശങ്ക വാർത്ത; ഇത് പണിയാകുമോ?