വടക്കന്‍ തായ്‌ലന്‍ഡിലെ ഡേ െകയര്‍ സെന്ററിലുണ്ടായ വെടിവയ്പില്‍ 31 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് അക്രമിയെന്നാണ് ലഭിക്കുന്ന സൂചന. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്ന് തായ്‌ലന്‍ഡ് പൊലീസ് അറിയിച്ചു. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.