ട്രംപിന്‍റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ്

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെയ്പ്പ്. വൈ​റ്റ്ഹൗ​സി​ൻറെ മൈ​താ​ന​ത്തി​നു പു​റ​ത്താ​ണ് വെ​ടി​വെ​യ്പു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ർ​ന്നു ട്രംപിനെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. തിങ്കളാഴ്ച വൈകിട്ട് 5.50- നാണ് സംഭവം, വൈറ്റ് ഹൗസിന് മുന്നിലെത്തിയ ആയുധധാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.  തുടര്‍ന്ന് പരിസരം മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുകയും ചെയ്തു.

വൈറ്റ് ഹൗസിന് പുറത്തുള്ള പുല്‍ത്തകടിയില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയായിരുന്നു വെടിവെയ്പ്‌.പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തെ അവിടെ നിന്ന് മാറ്റി.

തുടര്‍ന്ന് മിനിറ്റുകള്‍ക്ക് ശേഷമാണ് ആയുധധാരിയെ വെടിവെച്ചു വീഴ്ത്തിയെന്ന അറിയിപ്പ് വരുന്നത്. വെടിവെച്ച് വീഴ്ത്തിയ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അറിയിപ്പില്‍ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തിയ ആള്‍ ആയുധധാരിയായിരുന്നുവെന്നും ട്രംപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

വൈറ്റ് ഹൗസ് നില്‍ക്കുന്ന സ്ഥലത്തിന് പുറത്തു വെച്ചാണ് സംഭവം നടന്നതെന്നും സുരക്ഷാപാളിച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇവരുടെ അടുത്ത് താന്‍ സുരക്ഷിതനാണെന്നും അടിയന്തര ഘട്ടങ്ങളില്‍ വേണ്ടത് ചെയ്യാന്‍ അവര്‍ക്കറിയാമെന്നും ട്രംപ് പറഞ്ഞു. അതേസമയം വെടിവെയ്പ്പിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി