ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുപ്പത്തിലധികം പേർക്ക് പരിക്കേറ്റു. 211 യാത്രക്കാരും 18 ജീവനക്കാരുമായി സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ എയർലൈൻസിൻ്റെ ബോയിംഗ് 777-300ER വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. തുടർന്ന് വിമാനം ബാങ്കോക്കിൽ അടിയന്തര ലാൻഡിംഗ് നടത്തി.

ലണ്ടനിൽ നിന്ന് പറന്നുയർന്ന വിമാനം ഏകദേശം 11 മണിക്കൂർ പറന്നതിന് ശേഷം, ആൻഡമാൻ കടലിലൂടെ സഞ്ചരിച്ച് തായ്‌ലൻഡിനടുത്തെത്തിയപ്പോൾ വെറും അഞ്ച് മിനിറ്റിനുള്ളിൽ വിമാനം ഏകദേശം 37,000 അടി ഉയരത്തിൽ നിന്ന് 31,000 അടിയിലേക്ക് കുത്തനെ താഴ്ന്നു. വിമാനത്തിൽ വലിയ കുലുക്കമുണ്ടായി. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നവർ വിമാനത്തിലെ കുലുക്കത്തിന്റെ ആഘാതത്തിൽ ഓവർഹെഡ് ക്യാബിനുകളിൽ ഇടിച്ചു. ഉടൻ തന്നെ സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരുന്ന എല്ലാവരെയും ഉടൻ സീലിംഗിലേക്ക് ഇറക്കി. എന്നാൽ ഏത് സമയത്താണ് വിമാനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കുകളും മരണവും സംഭവിച്ചതെന്ന് വ്യക്തതയില്ല.

അതേസമയം വിമാനത്തിലെ എല്ലാ യാത്രക്കാർക്കും ജീവനക്കാർക്കും സാധ്യമായ എല്ലാ സഹായവും നൽകുക എന്നതാണ് ഞങ്ങളുടെ മുൻഗണനയെന്ന് എയർലൈൻസ് അധികൃതർ പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകാൻ തായ്‌ലൻഡിലെ പ്രാദേശിക അധികാരികളുമായി തങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം