ജനുവരി 19 ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തലിന് ശേഷവും, ഗാസയിലേക്കുള്ള സഹായ, വാണിജ്യ ട്രക്കുകളുടെ പ്രവേശനത്തിൽ ഈജിപ്ഷ്യൻ ഗോത്ര നേതാവ് ഇബ്രാഹിം അൽ-ഓർഗാനി നിയന്ത്രണം തുടർന്നുവെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു. ട്രക്കുകളുടെ പ്രവേശനത്തിന് ചുമത്തുന്ന അമിതമായ ഫീസുകളും, ഏതൊക്കെ ട്രക്കുകൾ സ്ട്രിപ്പിലേക്ക് പ്രവേശിക്കണമെന്ന് നിർണ്ണയിക്കാൻ ഓർഗാനിയുടെ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള അധികാരവും കാരണം വെടിനിർത്തലിന് ശേഷം ഗാസയിലേക്ക് സഹായം എത്തിക്കാനുള്ള ശ്രമങ്ങൾ സങ്കീർണ്ണമാണെന്ന് മിഡിൽ ഈസ്റ്റ് ഐയെ അറിയിച്ച ഈജിപ്ഷ്യൻ, പലസ്തീൻ വൃത്തങ്ങൾ പറഞ്ഞു.
വാണിജ്യ വസ്തുക്കൾ കൊണ്ടുപോകുന്ന ട്രക്കുകൾക്ക് കുറഞ്ഞത് 20,000 ഡോളർ ഈടാക്കാറുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. അതേസമയം സഹായ ട്രക്കുകൾ ഗാസയിലേക്ക് കടക്കുന്നതിന് മുമ്പ് കൊള്ളയടിക്കലിന് വിധേയമാകുന്നു എന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുമായി സഖ്യമുള്ള ഒരു സിനായ് ബിസിനസുകാരനും രാഷ്ട്രീയക്കാരനും ഗോത്ര നേതാവുമാണ് ഓർഗാനി. ഗാസ ഉപരോധത്തിൽ നിന്ന്, പ്രത്യേകിച്ച് പോരാട്ടത്തിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്ന നിരാശരായ പലസ്തീനികളിൽ നിന്ന്, അനൗദ്യോഗിക ലാഭം നേടിയതിന്റെ പര്യായമായി ഓർഗാനിയുടെ പേര് മാറിയിരിക്കുന്നു.
Read more
കഴിഞ്ഞ വർഷം മിഡിൽ ഈസ്റ്റ് ഐ വെളിപ്പെടുത്തിയത്, ഈജിപ്തുമായുള്ള അതിർത്തി കടന്നുള്ള സ്ഥലം വഴി ഗാസ മുനമ്പിൽ നിന്ന് പുറപ്പെട്ട പലസ്തീനികളിൽ നിന്ന് ഓർഗനി പ്രതിദിനം കുറഞ്ഞത് 2 മില്യൺ ഡോളർ സമ്പാദിച്ചു എന്നാണ്. അന്ന് ഇസ്രായേലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാത്ത ഒരേയൊരു അതിർത്തിയാണിത്. ഗാസയിലേക്ക് പ്രവേശിക്കുന്നതിന് ഓർഗനിയുടെ കമ്പനികൾ സഹായ ട്രക്കുകൾക്ക് 5000 ഡോളർ ഈടാക്കിയതായി മറ്റൊരു റിപ്പോർട്ട് വെളിപ്പെടുത്തുന്നു.