കേട്ടിട്ടുള്ളത് ബിറ്റ്കോയിനെ കുറിച്ചല്ലേ ? പ്രചാരം സിദ്ധിച്ച 6 ഡിജിറ്റൽ കറൻസികളെ കൂടി പരിചയപ്പെടാം

ജോർജ് ജോസഫ് പറവൂർ

പോയ വർഷം ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച ഒരു വാക്കാണ് ബിറ്റ്‌കോയിൻ. കഴിഞ്ഞ നവംബറിൽ, ഒരു ബിറ്റ്കോയിൻറെ വില 19,000 ഡോളർ കടന്നു എന്ന വാർത്തയാണ് അക്ഷരാർത്ഥത്തിൽ സാമ്പത്തിക ലോകത്തെ ഞെട്ടിച്ചത്. എന്നാൽ ബിറ്റ്‌കോയിന്റെ അത്ര പോപ്പുലറല്ലെങ്കിലും, ലോകശ്രദ്ധ ആകർഷിച്ച നിരവധി ക്രിപ്റ്റോകറൻസികൾ ഉണ്ട്. ആൽറ്റ്കോയിൻസ്‌ എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. ബിറ്റ്കോയിനെ നമുക്ക് കൂട്ടത്തിൽ ഒന്നാമൻ എന്ന് വിളിക്കാം. ഇവയിൽ ചിലത് എക്‌സ്‌ചെഞ്ചുകൾ വഴി വാങ്ങാം. എന്നാൽ ചിലത് മൈൻ ചെയ്തു എടുക്കണം. അതിസങ്കീർണമായ അൽഗോരിതം വഴി ക്രിപ്റ്റോകറൻസികൾ ഉല്പാദിപ്പിക്കുന്ന പ്രക്രിയക്കാണ് മൈനിംഗ് എന്ന് പറയുന്നത്.

1. ലൈറ്റ്കോയിൻ

2011 ലാണ് ലൈറ്റ്കോയിൻ ആദ്യമായി എത്തുന്നത്. ഗൂഗിളിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന ചാർളി ലീ എന്ന വ്യക്തിയാണ് ഇത് നിർമിച്ചത്. “ഗ്ലോബൽ പേയ്‌മെന്റ് നെറ്റ് വർക്” എന്ന ഒരു ഓപ്പൺ പ്ലാറ്റഫോമിൽ പ്രവർത്തിക്കുന്ന ഇതിന്റെ ട്രേഡിങിന് നിയതമായ ഒരു നിയന്ത്രണ സംവിധാനമില്ല. “സ്ക്രിപ്റ്റ്” എന്ന പേരിലുള്ള ഒരു ലെഡ്ജർ ആണ് ഇത് രേഖപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നത്. ഇത് മൈൻ ചെയ്തെടുക്കുമ്പോൾ ബിറ്റ്കോയിന് അപേക്ഷിച്ചു ബ്ലോക്ക് ജനറേഷൻ ചെലവ് കുറവാണ്.

2. ഇതറിയം

2015 ലാണ് ഇതറിയം ഔപചാരികമായി അവതരിപ്പിച്ചത്. എന്നാൽ 2014ൽ പ്രീ ലാഞ്ച് ചെയ്തപ്പോൾ മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചത്. പിന്നീട് ഇത് ഇതറിയം [ഇ ടി എച്], ഇതറിയം ക്‌ളാസ്സിക് എന്നിങ്ങനെ രണ്ടായി തിരിച്ചു. ബിറ്റ്‌കോയിൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൂല്യമുള്ള ക്രിപ്റ്റോകറൻസി ഇതാണ്. നിലവിൽ 414 കോടി ഡോളർ ആണ് ഇതറിയത്തിന്റെ മൊത്തം മൂല്യം.

3. ഇസഡ് ക്യാഷ്

2016 ഒടുവിലാണ് ഇത് ലോഞ്ച് ചെയ്തത്. കൂടുതൽ സുരക്ഷിതത്വമുള്ള ഒരു ക്രിപ്റ്റോ കറൻസിയാണ് ഇത്. മുഴുവൻ ഇടപാടുകളും ബ്ലോക്ക് ചെയിനിൽ രേഖപെടുത്തുന്നു എന്നതാണ് ഇതിനു കാരണം. വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും മുഴുവൻ വിവരങ്ങളും രേഖപെടുത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

4. ഡാഷ് അഥവാ ഡാർക്ക് കോയിൻ

മികച്ച സുരക്ഷിതത്വമാണ് ഇതിന്റെയും പ്രത്യേകത. 2014 ലാണ് ഇത് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

5 റിപ്പിൾ [എക്‌സ്.ആർ.പി]

കുറഞ്ഞ ചെലവും സുതാര്യതയുമാണ് റിപ്പിളിന്റെ പ്രത്യേകത. അതുകൊണ്ട് ചില അന്താരാഷ്ട്ര ബാങ്കുകൾ ഇന്റർ ബാങ്ക് സെറ്റിൽമെന്റിന് ഈ ക്രിപ്റ്റോകറൻസി ഉപയോഗപ്പെടുത്തുന്നു. 126 കോടി ഡോളർ മൂല്യമുള്ള ഇത് 2012 ലാണ് അവതരിപ്പിക്കപ്പെട്ടത്.

6 . മൊനീറോ

ക്രിപ്റ്റോഗ്രഫി സമൂഹത്തിന്റെ ശ്രദ്ധ ഏറെ പിടിച്ചു പറ്റിയ ഒരു കറൻസിയയാണിത്. 2014 ലായിരുന്നു ലാഞ്ചിങ്. പൂർണ്ണമായും സംഭാവനയായി സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ഇതിന്റെ മൈനിംഗ്. അതുകൊണ്ട് ഇതിനെ ഒരു കമ്മ്യൂണിറ്റി കറൻസി എന്നും വിളിപ്പേരുണ്ട്. സുരക്ഷിതത്വം ആണ് ഇതിന്റെ പ്രത്യേകത. പ്രത്യേക ആവശ്യങ്ങൾക്കായാണ് ഇത് മൈൻ ചെയ്യുന്നത് എന്ന പ്രത്യേകതയും ഈ കറൻസിക്കുണ്ട്.

ക്രിപ്റ്റോ കറൻസികളാണ് ഭാവിയിലെ വിനിമയ മാധ്യമം എന്നു നിരീക്ഷിക്കുന്നവരുണ്ട്. എന്നാൽ ഇത് ഒരു കുമിള മാത്രമാണെന്ന് കരുതുന്നവരുമുണ്ട്. കാലം ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു അൽഗോരിതം കൂടിയാണ് ഇത്തരം കറൻസികളുടെ ഭാവി.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്