ഇസ്രയേലിനെതിരെ അന്താരാഷ്ട്ര കോടതിയിൽ ദക്ഷിണാഫ്രിക്ക; ഗസയിൽ നടത്തുന്നത് വംശഹത്യയെന്ന് ആരോപണം

ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ച് ദക്ഷിണാഫ്രിക്ക. ഗസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് ആരോപിച്ചാണ് ദക്ഷിണാഫ്രിക്കയുടെ നീക്കം. 1948ലെ വംശഹത്യ കൺവെൻഷനിലെ കരാറിന്‍റെ നഗ്നമായ ലംഘനമാണിതെന്നും ദക്ഷിണാഫ്രിക്ക ചൂണ്ടിക്കാട്ടുന്നു.

ഗസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന സിവിലിയന്മാരുടെ ദുരവസ്ഥയിൽ ദക്ഷിണാഫ്രിക്ക വളരെയധികം ആശങ്കാകുലരാണ്. മാനവികതക്കെതിരായ കുറ്റകൃത്യങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും തുടർച്ചയായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഗസയിൽ നടക്കുന്നത് കൂട്ടക്കൊലയാണ്, വംശഹത്യ അല്ലെങ്കിൽ അനുബന്ധ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നതാണിതെന്നും ഹർജിയിൽ പറയുന്നു.

ഇസ്രയേലിന്‍റെ സൈനിക നടപടികൾ പലസ്തീൻ ദേശീയ, വംശീയ ഉന്മൂലനം ലക്ഷ്യമിട്ടുള്ളതാണെന്നും 84 പേജുള്ള ദക്ഷിണാഫ്രിക്കയുടെ ഹർജിയിൽ പറയുന്നു. ഹർജി അടുത്തയാഴ്ച തന്നെ പരിഗണിക്കണമെന്നും ഗസയിൽ എല്ലാ സൈനിക നടപടികളും അവസാനിപ്പിക്കാനും വംശഹത്യ തടയാനും ഇസ്രായേലിന് നിർദേശം നൽകണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു.

എന്നാൽ അടിസ്ഥാനരഹിതമായ ആരോപണം എന്നാണ് ഇസ്രായേൽ ഇതിനോട് പ്രതികരിച്ചത്. ദക്ഷിണാഫ്രിക്കയുടെ അവകാശവാദം കോടതിയെ ചൂഷണം ചെയ്യുന്നതാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ വക്താവ് ലിയോർ ഹയാത്ത് പറഞ്ഞു. അതേസമയം, ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 21,500 കഴിഞ്ഞു. അരലക്ഷത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Latest Stories

രാജ്യത്തെ എച്ച്എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് എച്ച്എംപിവി രോഗം ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കപെടേണ്ടതില്ലെന്ന് വിദഗ്ധർ

മന്ത്രി കഞ്ചാവ് വലിക്കുന്നതിനെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു; സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണം; പ്രതിഷേധവുമായി മദ്യവിരുദ്ധ ഏകോപന സമിതി

BGT 2025: " രോഹിത് ശർമ്മയുടെ തകർച്ചയ്ക്ക് കാരണമായത് അതാണ്"; മുൻ ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ വാക്കുകൾ വൈറൽ

വിമതനീക്കം, കനേഡിയന്‍ പ്രധാനമന്ത്രി പദവും ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ച് ജസ്റ്റിന്‍ ട്രൂഡോ; അഭ്യന്തര സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നേട്ടം

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്