ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍. ആയുധക്കപ്പലിന് തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് സ്‌പെയിന്‍ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബ്രാസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ചെന്നൈയില്‍ നിന്ന് ഇസ്രായേലിലേക്ക് ഡെന്മാര്‍ക്കിന്റെ കഴിലുള്ളചരക്ക് കപ്പലിലാണ് ആയുധങ്ങള്‍ കയറ്റി അയച്ചിരിക്കുന്നത്. 27 ടണ്‍ ആയുധങ്ങളാണ് കപ്പലിലുള്ളത്.
ഇസ്രായേലിലേക്ക് ഇനിയും ആയുധങ്ങളുമായി കപ്പല്‍ വന്നാലും സ്‌പെയിനിലെ തുറമുഖങ്ങളിലേക്ക് അവയെ പ്രവേശിപ്പിക്കില്ല. പശ്ചിമേഷ്യക്ക് ഇപ്പോള്‍ ആയുധങ്ങളല്ല, സമാധാനമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹമാസിനെതിരെയുള്ള പേരാട്ടത്തിനായി ഇസ്രയേല്‍ എത്തിച്ച ആയുധങ്ങളായിരുന്നു ഇത്. അടുത്ത ആഴ്ച്ച 21ന് ഉച്ചയ്ക്ക് സ്പാനിഷ് തുറമുഖത്ത് പ്രവേശിക്കാനാണ് ഡാനിഷ് കപ്പല്‍ അനുമതി തേടിയത്.
ഇസ്രായേലിലെ ഹൈഫ തുറമുഖത്തേക്ക് 27 ടണ്‍ സ്‌ഫോടക വസ്തുക്കളുമായാണ് കപ്പല്‍ വരുന്നത്. ഇസ്രയേിനെ വിമര്‍ശിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. സ്‌പെയിന്റെ ഈ തീരുമാനത്തിന് ഇസ്രയേലും ഇന്ത്യയും എന്തു നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് ലോകരാജ്യങ്ങള്‍. കപ്പലിനെക്കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.