അതിര്‍ത്തികടന്നു മത്സ്യബന്ധനം; ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി ശ്രീലങ്കന്‍ നാവിക സേന; ഈ വര്‍ഷം അധികം പിടിച്ചെടുക്കല്‍

രാജ്യത്തിന്റെ അതിര്‍ത്തികടന്നു മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 22 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. ഇവര്‍ ഉപയോഗിച്ചിരുന്ന മൂന്നു യാനങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

Read more

പിടികൂടിയവരെ കങ്കേശന്‍തുറയിലെത്തിച്ചതായി നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഗ്യാന്‍ വിക്രമസൂര്യ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 180 മത്സ്യത്തൊഴിലാളികളെയാണ് സമാനരീതിയില്‍ ലങ്കന്‍ സേന പിടികൂടിയത്. 25 യാനങ്ങളും മത്സ്യബന്ധന വലകളും പിടിച്ചെടുത്തിട്ടുണ്ട്.