കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ശ്രീലങ്ക ഒടുവില്‍ അന്താരാഷ്ട്ര നാണ്യ നിധിയുടെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് അറിയിച്ചു. കര്‍ശനമായ സാമ്പത്തിക നിയന്ത്രണം എല്ലാ മേഖലയിലും നിര്‍ദ്ദേശിക്കുന്നതാണ് ഐഎംഎഫിന്റെ നിബന്ധന. നേരത്തെയും ശ്രീലങ്കയ്ക്ക് ഐഎംഎഫ് ഇത്തരം നിയന്ത്രണങ്ങള്‍ വെച്ചിരുന്നു. എന്നാലിത് അംഗീകരിക്കാന്‍ ശ്രീലങ്ക തയ്യാറായിരുന്നില്ല. മറ്റു വഴികള്‍ അടഞ്ഞതോടെയാണ് നിബന്ധനങ്ങള്‍ അംഗീകരിക്കാന്‍ ലങ്ക തയ്യാറാകുന്നത്.
സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നുപോകുന്നത്. രാജ്യത്തെ ജനങ്ങളെ പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ട്. 2020 മാര്‍ച്ചോടെ തുടങ്ങിയ സാമ്പത്തിക ഞെരുക്കം അതിദയനീയ അവസ്ഥയിലേക്കാണ് രാജ്യത്തെ എത്തിച്ചത്.
നിബന്ധനങ്ങള്‍ അംഗീകരിക്കുന്നതായി ലങ്ക വ്യക്തമാക്കിയതോടെ ഐഎംഎഫ് പ്രതിനിധി സംഘം കൊളംബോയിലെത്തിയിട്ടുണ്ട്. നിലവിലെ ട്രെയിന്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കാനും ശ്രീലങ്ക തീരുമാനം കൈക്കൊണ്ടു.