കാബൂളിലെ ഇ​ന്‍റ​ർ​കോ​ണ്ടി​ന​ന്‍റ​ൽ ആഡംബര ഹോട്ടലിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു, രണ്ട് അക്രമികളെ വധിച്ചു

കാ​ബൂ​ളി​ലെ ഇ​ന്‍റ​ർ​കോ​ണ്ടി​ന​ന്‍റ​ൽ ആഡംബര ഹോട്ടലിൽ വെ​ടി​വ​യ്പ്. ഹോ​ട്ട​ലി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന ആയുധധാരികളായ നാൽവർ സംഘമാണ് ആക്രമണം നടത്തിയത്. പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രും അ​തി​ഥി​ക​ളും ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​വ​രി​ൽ ര​ണ്ട് പേ​രെ പ്ര​ത്യേ​ക സേ​ന വ​ധി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വ​ക്താ​വ് അ​റി​യി​ച്ചു. ഇന്നലെ വൈകിട്ടോടെയാണ് ആയുധധാരികൾ ഹോട്ടലിനുള്ളിൽ ആക്രമണം നടത്തിയത്. ഇ​തേ​ത്തു​ട​ർ​ന്നു കെ​ട്ടി​ടം വ​ള​ഞ്ഞ സുരക്ഷാ സേ​ന ഹോ​ട്ട​ലി​ലെ ഹെ​ലി​പാ​ഡി​ലു​ടെ അ​ക​ത്ത് പ്ര​വേ​ശി​ച്ച് ഭീ​ക​ര​രെ നേ​രി​ടു​ക​യാ​യി​രു​ന്നു.

Read more

ബാക്കി ര​ണ്ട് അ​ക്ര​മി​ക​ളെ കീ​ഴ്പ്പെ​ടു​ത്താ​നു​ള്ള പോ​രാ​ട്ടം തു​ട​രു​ക​യാ​ണ്. ഹോ​ട്ട​ലി​ലെ താ​മ​സ​ക്കാ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​താ​യി വി​വ​ര​ങ്ങ​ളി​ല്ല. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്നും വ്യക്തമല്ല.