ഇന്തോനേഷ്യയിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ നിന്നും മടങ്ങവെ ബസ് അപകടത്തില്‍പ്പെട്ടു. പതിനൊന്ന് പേര്‍ മരിച്ചു, 53 പേര്‍ക്ക് പരുക്കേറ്റു. ജാവ ദ്വീപ് പട്ടണമായ ഡിപോക്കില്‍ നിന്ന് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലെംബാംഗിലേക്ക് 60 ലധികം വിദ്യാര്‍ത്ഥികളും അധ്യാപകരുമായി സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസിന്റെ ബ്രേക്ക് തകരാറിലായതാ് അപകട കാരണം. ബസ് നിയന്ത്രണംവിട്ട് കാറുകളിലും മോട്ടോര്‍ ബൈക്കുകളിലും ഇടിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. മരിച്ചതില്‍ അധികവും വിദ്യാര്‍ത്ഥികളാണെന്ന് വെസ്റ്റ് ജാവ പോലീസ് വക്താവ് ജൂള്‍സ് എബ്രഹാം അബാസ്റ്റ് പറഞ്ഞു.
‘മരിച്ച യാത്രക്കാരില്‍ ഒമ്പത് പേര്‍ വിദ്യാര്‍ത്ഥികളും അവരില്‍ ഒരാള്‍ അദ്ധ്യാപകനുമാണ്,’ അബാസ്റ്റ് പറഞ്ഞു. അപകടത്തില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 13 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 40 പേര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു.
Read more
അപകടത്തിന് മുമ്പ് ബസിന്റെ ബ്രേക്ക് തകരാറിലായതായി താന്‍ സംശയിക്കുന്നതായി ലോക്കല്‍ ട്രാഫിക് പോലീസ് മേധാവി ഉന്‍ദാംഗ് സിയാരിഫ് ഹിദായത്ത് പറഞ്ഞു, എന്നാല്‍ അപകടത്തിന്റെ കാരണം പോലീസ് ഇപ്പോഴും അന്വേഷിക്കുന്നുണ്ടെന്ന് അബാസ്റ്റ് പറഞ്ഞു.