'ഷു ഗർഡാഡി' ബന്ധം സംശയം; യുഎസിൽ നേപ്പാളി യുവതിയെ വെടിവെച്ചു കൊന്ന ഇന്ത്യൻവംശജൻ പിടിയിൽ

യുഎസിൽ നേപ്പാളി യുവതിയെ വെടിവെച്ചു കൊന്ന ഇന്ത്യൻവംശജൻ ബോബി സിങ് ഷാ പിടിയിൽ. 21-കാരിയായ നഴ്‌സിങ് വിദ്യാർത്ഥിനി മുന പാണ്ഡയാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ‘ഷു ഗർഡാഡി’ ബന്ധം സംശയയിക്കുന്നുണ്ട്.

ഹൂസ്റ്റൺ കമ്യൂണിറ്റി കോളേജിലെ വിദ്യാർഥിയായിരുന്നു മുന പാണ്ഡെ. വിദ്യാർത്ഥിനി താമസിച്ചിരുന്ന അപാർട്ട്മെൻ്റിൽ ഓഗസ്റ്റ് 24-നായിരുന്നു സംഭവം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ പ്രതി അപാർട്ട്മെന്റിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തലയിൽ ഒരുതവണയും ശരീരത്തിൽ പലവട്ടവും വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം.

രാത്രി 8.30-ഓടെയാണ് ഷാ മുന പാണ്ഡെയുടെ അപ്പാർട്മെന്റിലെത്തിയത്. വാതിൽ തുറക്കാൻ ഇയാൾ ആവശ്യപ്പെടുന്നതും നിങ്ങൾ എന്തുചെയ്യാൻ പോകുന്നുവെന്ന് യുവതി തിരിച്ചു ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മണിക്കൂറിന് ശേഷം ഇയാൾ യുവതിയുടെ പേഴ്‌സുമായി അപാർട്മെന്റിൽനിന്ന് ഇറങ്ങിപ്പോകുന്നതും കാണാം.

അതേസമയം, ഷുഗർ ഡാഡി എന്ന ഡേറ്റിങ് വെബ്‌സൈറ്റ് വഴിയാണ് ഇയാൾ യുവതിയെ ലക്ഷ്യമിട്ടത് എന്നാണ് പോലീസ് സംശയിക്കുന്നത്. 12 വർഷം മുമ്പ് ഷായെ ഇതേ വെബ്സൈറ്റിലൂടെ പരിചയപ്പെട്ട ഒരു സ്ത്രീ, അപാർട്ട്മെന്റിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിലുള്ളത് ഇയാൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിക്ക് അക്രമിയെ പരിചയമുണ്ടെന്നും സംഭവശേഷം യുവതിയുടെ മൊബൈൽ ഫോൺ മോഷ്‌ടിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍