ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പങ്കില്ലെന്ന് താലിബാന്‍; വിശദമായ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭ

പ്രമുഖ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പങ്കില്ലെന്നാണ് താലിബാന്‍. ആരുടെ വെടിവയ്പിലാണ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതെന്ന് ഞങ്ങൾക്ക് അറിയില്ല. അദ്ദേഹം എങ്ങനെ മരിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ലെന്നും താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് വ്യക്തമാക്കി.

എന്നാൽ ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ രംഗത്തെത്തി. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ അഫ്ഗാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഡാനിഷിന്റെ മരണത്തില്‍ സഭ അതീവ ദുഃഖം രേഖപ്പടുത്തി.

വ്യാഴാഴ്ച രാത്രി പാക് അഫ്ഗാന്‍ അതിര്‍ത്തിയില്‍ താലിബാനും അഫ്ഗാനിസ്ഥാന്‍ പ്രത്യേക സേനയും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. മൃതദേഹം റെഡ്‌ക്രോസിന് കൈമാറി. മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഡാനിഷ് സിദ്ദിഖി കുടുംബവുമായും എംബസിയുമായും ആശയ വിനിമയം നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Latest Stories

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി

'അടിസ്ഥാനപരമായി തെറ്റായ നടപടി'; ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തില്‍ കടുത്ത വിയോജിപ്പുമായി കോണ്‍ഗ്രസ്; 'പ്രതിപക്ഷം നിര്‍ദേശം തള്ളി ഏകപക്ഷീയ നിലപാട്'

അരക്കിലോ എംഡിഎംഎ വാങ്ങിയത് കൊച്ചിയിലെ രണ്ട് നടിമാര്‍ക്കായി; മലപ്പുറത്ത് ലഹരി കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി

'മനു ഭാക്കറിനെ ഷൂട്ടിംഗ് രംഗത്തേക്ക് കൊണ്ടുവന്നതില്‍ പശ്ചാത്തപിക്കുന്നു, പകരം ഒരു ക്രിക്കറ്റ് താരമാക്കി മാറ്റിയാല്‍ മതിയായിരുന്നു'