അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണം; ആവശ്യം ഉയര്‍ത്തിയ മന്ത്രിക്ക് അറസ്റ്റ് വാറന്റ്; മരണം ഭയന്ന് മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സി രാജ്യംവിട്ടു

അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന് നിര്‍ദേശിച്ച് മന്ത്രിക്ക് അറസ്റ്റ് വാറന്റ്. കൊല്ലപ്പെടുമെന്ന ഭീതിയില്‍ താലിബാന്‍ മന്ത്രി രാജ്യം വിട്ടു. താലിബാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായിക്കെതിരെയാണ് അറസ്റ്റ് വാറന്റ് പുറത്തിറക്കിയിരിക്കുന്നത്. തുടര്‍ന്ന് ജീവന്‍ രക്ഷാര്‍ത്വം യുഎഇയിലേക്കാണ് കടന്നത്.

ജനുവരി 20ന് അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തിക്കടുത്തുള്ള ഖോസ്ത് പ്രവിശ്യയില്‍ നടന്ന ബിരുദദാന ചടങ്ങിനിടെയാണ് പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി സ്‌കൂളുകളിലും ഉന്നതവിദ്യാഭ്യാസ രംഗത്തുമുള്ള സര്‍ക്കാര്‍ വിലക്കിനെ ഇദേഹം വിമര്‍ശിച്ചിരുന്നു.

Read more

തുടര്‍ന്ന് താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. ഇതോടെ മന്ത്രി രാജ്യം വിടുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കരുതെന്നുള്ള നിലപാടാണ് താലിബാനുള്ളത്. പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്നും അവര്‍ അടിമകളാണെന്നും അടുത്തിടെ ഹിബത്തുള്ള അഖുന്ദ്‌സാദ പറഞ്ഞിരുന്നു.