ഇന്ത്യൻ കോൺസുലേറ്റുകളിൽ താലിബാന്റെ റെയ്ഡ്; പാർക്ക് ചെയ്ത കാറുകൾ എടുത്തുകൊണ്ടു പോയി

താലിബാൻ അഫ്ഗാനിസ്ഥാനിലെ അടച്ചിട്ട ഇന്ത്യൻ കോൺസുലേറ്റുകൾ റെയ്ഡ് ചെയ്തു. താലിബാൻ ഭീകരർ കോൺസുലേറ്റുകളിലെ രേഖകൾ തിരയുകയും പാർക്ക് ചെയ്ത കാറുകൾ എടുത്തുകൊണ്ടു പോകുകയും ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

താലിബാൻ ഭീകരർ ബുധനാഴ്ചയാണ് കാണ്ഡഹാറിലെയും ഹെറാത്തിലെയും ഇന്ത്യൻ കോൺസുലേറ്റുകൾ റെയ്ഡ് ചെയ്തത്. അവർ കാണ്ഡഹാറിലെ കോൺസുലേറ്റിലെ രേഖകൾക്കായി അലമാരകൾ തിരയുകയും കൂടാതെ രണ്ട് കോൺസുലേറ്റുകളിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കൊണ്ടുപോകുകയും ചെയ്തു.

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്ത ശേഷം താലിബാൻ കാബൂളിൽ വീടുതോറും തിരച്ചിൽ നടത്തി വരികയാണ്. അഫ്ഗാൻ ദേശീയ രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയിൽ ജോലി ചെയ്തിരുന്ന അഫ്ഗാനികളെ തിരിച്ചറിയുകയാണ് ലക്ഷ്യം.

കാബൂളിലെ എംബസി കൂടാതെ ഇന്ത്യക്ക് അഫ്ഗാനിൽ നാല് കോൺസുലേറ്റുകൾ പ്രവർത്തിച്ചിരുന്നു. കാണ്ഡഹാറിനും ഹെറാത്തിനും പുറമേ, ഇന്ത്യക്കും മസാർ-ഇ-ഷെരീഫിൽ ഒരു കോൺസുലേറ്റ് ഉണ്ടായിരുന്നു, താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അത് അടച്ചുപൂട്ടി.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്