ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് അബദ്ധത്തിലല്ല; താലിബാര്‍ മനപൂര്‍വ്വം കൊന്നതെന്ന് റിപ്പോര്‍ട്ട്. പുലിറ്റ്‌സര്‍ ജേതാവും പത്ര ഫോട്ടോ ഗ്രാഫറുമായി ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. ഡാനിഷ് സിദ്ദിഖിയെ താലിബാര്‍ ആഖ്രമിച്ച് പിടികൂടി കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഫ്ഗാന്‍ സേനയും താലിബാനും നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്ന പാകിസ്ഥാന്‍ അഫ്ഗാന്‍ അതിര്‍ത്തിയിലെ സ്പിന്‍ ബൊല്‍ദാക് എന്ന പ്രദേശത്താണ് സിദ്ദിഖി മരിച്ചത്. ജയിലിലുള്ളവരെ വിട്ടയക്കാതെ വെടിനിര്‍ത്തില്ലെന്നാണ് താലിബാന്റെ നിലപാട്. ഈ സംഘര്‍ഷത്തിന്റെ ചിത്രങ്ങള്‍ റോയിട്ടേഴ്‌സിന് വേണ്ടി പകര്‍ത്താനാണ് ഡാനിഷ് സിദ്ദിഖി എത്തിയത്.
മാധ്യമപ്രവര്‍ത്തകനെന്ന് തിരിച്ചറിഞ്ഞ ശേഷം ക്രൂരമായി കൊലപ്പെടുത്തിയതാണെന്നും അമേരിക്കന്‍ മാസികയായ വാഷിങ്ടണ്‍ എക്സാമിനറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. വാഷിങ്ടണ്‍ എക്സാമിനറുടെ റിപ്പോര്‍ട്ട് പ്രകാരം- അഫ്ഗാന്‍ സൈന്യത്തിനൊപ്പമാണ് ഡാനിഷ് സ്പിന്‍ ബോള്‍ഡാക്ക് മേഖലയിലേക്ക് പോകുന്നത്. അഫ്ഗാനിസ്ഥാന്‍-പാകിസ്താന്‍ അതിര്‍ത്തിയുടെ നിയന്ത്രണം കരസ്ഥമാക്കാന്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു യാത്ര. കസ്റ്റംസ് പോസ്റ്റ് കടന്ന് കുറച്ചു മുന്നോട്ടു പോയപ്പോള്‍ താലിബാന്റെ ആക്രമണം ഉണ്ടായി. ഇതോടെ ഡാനിഷ് ഉള്‍പ്പെട്ട അഫ്ഗാന്‍ സൈന്യത്തിന്റെ സംഘം കൂട്ടംതെറ്റി.
കമാന്‍ഡറും കുറച്ചു സൈനികരും ഒരു ഭാഗത്തും ഡാനിഷും മൂന്ന് അഫ്ഗാന്‍ സൈനികര്‍ വേറൊരിടത്തും. ഈ ആക്രമണത്തിനിടെ ഡാനിഷിന് ഒരു വെടിയുണ്ട ഏറ്റു. തുടര്‍ന്ന് ഡാനിഷും മറ്റ് സൈനികരും പ്രദേശത്തെ ഒരു മോസ്‌ക്കിലെത്തി. അവിടെ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ ലഭിച്ചു. ഡാനിഷ് മോസ്‌കിലുണ്ടെന്ന വാര്‍ത്ത പ്രചരിച്ചതോടെ, താലിബാന്‍ അവിടേക്ക് ആക്രമണം നടത്തുകയായിരുന്നു. ഡാനിഷ് ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണ് താലിബാന്‍ മോസ്‌ക്ക് ആക്രമിച്ചതെന്ന് പ്രാദേശിക അന്വേഷണത്തില്‍ വ്യക്തമായതായും റിപ്പോര്‍ട്ട് പറയുന്നു.