കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാവണമെന്ന അഭ്യർത്ഥനയില്‍ മലക്കം മറിഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രംഗത്ത്. നേരത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചർച്ചക്ക് തയാറാണെന്ന് പറഞ്ഞ ഷെറീഫ് കശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രമേ എന്തെങ്കിലും തരത്തിലുള്ള ചർച്ചക്ക് തയാറാകു എന്നാണ് പറയുന്നത്.
അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഇന്ത്യയുമായി ചര്‍ച്ചക്ക് താതപര്യം പ്രകടിപ്പിച്ചത്. വലിയ ഞെരുക്കത്തിലൂടെ രാജ്യം കടന്നുപോകുന്ന അവസ്ഥയിൽ ഇന്ത്യയും പാകിസ്താനും ഒരുമിച്ച് പോകണമെന്നും സമാധാനമാണ് പറഞ്ഞാണ് പ്രധാനമന്ത്രി ഇരുരാജ്യങ്ങളും വികസനത്തിന് പ്രാധാന്യം നൽകണമെന്നും പറഞ്ഞിരുന്നു.
യുദ്ധങ്ങളിൽനിന്ന് പാകിസ്ഥാൻ പാഠം പഠിച്ചു. ആണവായുധ ശക്തിയുള്ള രണ്ടു രാജ്യങ്ങൾ തമ്മിൽ ഒരു സംഘർഷം ഉണ്ടായാൽ എന്താകും സംഭവിക്കുക? ഇതായിരുന്നു പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. പ്രതിപക്ഷം ഇത് ആയുധമാക്കി അതോടെയാണ് പ്രധാനമന്ത്രി പ്രസ്താവനകൾ തിരുത്തിയത്.
എന്തായാലും പാകിസ്താനിലെ അവസ്ഥ അനുദിനം ചെല്ലുംതോറും കൂടുതൽ വഷളായി വരുകയാണ്. അതിനാൽ തന്നെ താലിബാൻ ഉൾപ്പടെ ഉള്ള ശക്തികളിൽ നിന്ന് പാകിസ്താന് വലിയ സമ്മർദ്ദങ്ങൾ ഉണ്ട്.