പതിനഞ്ച് വര്‍ഷത്തിനിടെ നൂറിലധികം കുട്ടികളുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ തന്റെ ബീജം ഉപയോഗിക്കാന്‍ താത്പര്യമുള്ള സ്ത്രീകള്‍ക്ക് സൗജന്യ ഐവിഎഫ് ചികിത്സ വാഗ്ദാനം ചെയ്ത് ടെലിഗ്രാം സിഇഒ പവല്‍ ദുറോവ്. അള്‍ട്രാവിറ്റ ഫെര്‍ട്ടിലിറ്റി ക്ലിനിക്കുമായി ചേര്‍ന്നാണ് പവല്‍ ദുറോവ് പദ്ധതി നടപ്പാക്കുക.
ഇത് സംബന്ധിച്ച് സ്ഥിരീകരണവുമായി അള്‍ട്രാവിറ്റി ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ വെബ്‌സൈറ്റില്‍ പരസ്യവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വന്ധ്യതയുമായി മല്ലിടുന്ന സ്ത്രീകളെയും ദമ്പതികളെയും സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പവേല്‍ ദുറോവിന്റെ ബീജം ഉപയോ?ഗിച്ച് ക്ലിനിക്കില്‍ സൗജന്യ ഐവിഎഫ് നടത്താനാകുമെന്നും ചികിത്സ നടക്കുന്നതിനിടെ മികച്ച പരിചരണവും വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം നല്‍കുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.
Read more
താത്പര്യമുള്ള സ്ത്രീകള്‍ ക്ലിനിക്കുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടേഷന്‍ എടുക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ഡോക്ടറുമായുള്ള കൂടിക്കാഴ്ചയില്‍ ഐവിഎഫ് ചികിത്സയെ കുറിച്ച് വിശദീകരിക്കും. ആവശ്യമായ പരിശോധനകള്‍ നടത്തുകയും ശേഷം യോഗ്യത നിര്‍ണ്ണയിക്കുകയും ചെയ്യുമെന്ന് ക്ലിനിക്ക് അധികൃതര്‍ അറിയിച്ചു.