ഈജിപ്റ്റ് മുസ്ലീം പള്ളിക്ക് നേരെ ഉണ്ടായ ഭീകരാക്രമണം; മരണസംഖ്യ 235 ആയി ഉയർന്നു

ഈജിപ്റ്റിലെ നോര്‍ത്ത് സിനായിലെ മുസ്ലീം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലും വെടിവയ്പിലുംകൊല്ലപ്പെട്ടവരുടെ എണ്ണം 235 കടന്നു. അല്‍ അറിഷിലും സമീപ പ്രദേശങ്ങളിലുമാണ് ആക്രമണമുണ്ടായത്. മോസ്‌ക്കിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടതായാണ് ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ ഗുരുതരമായി പരിക്കേറ്റവർ മരണപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ. സ്‌ഫോടനം നടത്തി പരിഭ്രാന്തി സൃഷ്ടിച്ച ശേഷം ഭീകരര്‍ പള്ളിയില്‍ ആരാധനയ്‌ക്കെത്തിയവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

വ​ട​ക്ക​ൻ സി​നാ​യി പ്ര​വി​ശ്യ​യി​ലെ മുസ്ലിം പ​ള്ളി​ക്കു​ നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ എ​ൺ​പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തതായാണ് റിപ്പോർട്ട്. ബിര്‍ അല്‍ അബെദ് നഗരത്തിലുള്ള അല്‍ റവ്ദ പള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സുരക്ഷാ സേനയെ പിന്തുണയ്ക്കുന്നവരെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നുവെന്നാണ് വിവരം.

Read more

സ്‌ഫോടനം നടത്തി പരിഭ്രാന്തി സൃഷ്ടിച്ച ശേഷം ഭീകരര്‍ പള്ളിയില്‍ ആരാധനയ്‌ക്കെത്തിയവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പ​രി​ഭ്രാ​ന്ത​രാ​യി ചി​ത​റി​യോ​ടി​യ ആ​ളു​ക​ളെ ഭീ​ക​ര​ർ‌ വെ​ടി​വ​ച്ചു​വീ​ഴ്ത്തി. സിനായ് പ്രവിശ്യയുടെ തലസ്ഥാനമായ അല്‍ ആരിഷില്‍ നിന്ന് 25 മൈല്‍ അകലെയുള്ള സ്ഥലമാണ് ആക്രമണം നടന്ന ബിര്‍ അല്‍ അബെദ്. ആക്രണത്തില്‍ പരിക്കേറ്റവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.