വ്യോമനിരോധന മേഖല ആവശ്യം അംഗീകരിച്ചില്ല; നാറ്റോയ്ക്ക് എതിരെ സെലന്‍സ്‌കി

നാറ്റോയ്ക്കെതിരെ ഉക്രൈന്‍ പ്രസിഡന്റ് വ്ളാഡിമില്‍ സെലന്‍സ്‌കി. റഷ്യന്‍ ആക്രമണം ചെറുക്കാന്‍ വ്യോമ നിരോധന മേഖല പ്രഖ്യാപിക്കണമെന്ന ഉക്രൈന്റെ ആവശ്യം നാറ്റോ തള്ളിയതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ വിമര്‍ശനം. റഷ്യയുടെ കൂടുതല്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പാശ്ചാത്യ സൈനിക സഖ്യത്തിന് അറിയാമായിരുന്നു. പുതിയ ആക്രമണങ്ങളും, നാശനഷ്ടങ്ങളും ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും വ്യോമനിരോധന മേഖലയാക്കാന്‍ നാറ്റോ മനഃപൂര്‍വ്വം വിസമ്മതിച്ചുവെന്ന് സെലന്‍സ്‌കി ആരോപിച്ചു.

ഇത് ഉക്രൈനിലെ നഗങ്ങളിലും, ഗ്രാമങ്ങളിലും കൂടുതല്‍ ബോംബാക്രമണം നടത്താനുള്ള പച്ചക്കൊടിയാണെന്ന് സെലന്‍സ്‌കി പറഞ്ഞു.

റഷ്യന്‍ ബോംബാക്രമണം തടയാന്‍ ‘നോ-ഫ്ളൈ സോണ്‍’ ഏര്‍പ്പെടുത്താനുള്ള ഉക്രൈന്‍ അപേക്ഷകള്‍ വെള്ളിയാഴ്ചയാണ് നാറ്റോ നിരസിച്ചത്. അതേസമയം യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പാശ്ചാത്യ സഖ്യകക്ഷികള്‍ പുടിന് മുന്നറിയിപ്പ് നല്‍കി. യുദ്ധത്തില്‍ റഷ്യക്കെതിരെ നേരിട്ടൊരു ഏറ്റുമുട്ടലിന് ഇല്ലെന്ന് നാറ്റോ വ്യക്തമാക്കി. യുദ്ധം യൂറോപ്പിലേക്കു മുഴുവന്‍ വ്യാപിക്കാന്‍ കാരണമാകുമെന്ന വിലയിരുത്തലിലാണിത്.

വ്യോമ നിരോധന മേഖല അര്‍പ്പെടുത്തുന്നത് യൂറോപ്പില്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍. സമാധാന ചര്‍ച്ചകള്‍ നടത്താനാണ് നാറ്റോ ശ്രമിക്കുന്നത്.

ഉക്രൈനിലെ റഷ്യന്‍ അധിനിവേശം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും റഷ്യ ആക്രമണം തുടരുകയാണ്. കീവിലും, ഖര്‍ക്കീവിലും, ചെര്‍ണിവിലും റഷ്യ ആക്രമണം കടുപ്പിച്ചു. മരിയുപോള്‍ റഷ്യ തകര്‍ത്തതായി ഉക്രൈന്‍ പറഞ്ഞു. അതേസമയം സപ്രോഷ്യ ആണവനിലയത്തിന് നേരെ ഷെല്ലാക്രമണ നടത്തിയെന്ന വാര്‍ത്ത റഷ്യ യു.എന്‍ രക്ഷാസമിതിയില്‍ നിഷേധിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ഉക്രൈനുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറുള്ളുവെന്ന് റഷ്യ വ്യക്തമാക്കി.

Latest Stories

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം