പൊങ്കല്‍ ആഘോഷിക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി എത്തിയത് പരമ്പരാഗത തെന്നിന്ത്യന്‍ വേഷത്തില്‍

പരമ്പരാഗത ഇന്ത്യന്‍ വസ്ത്രത്തില്‍ പൊങ്കല്‍ ആഘോഷം നടത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ . മഞ്ഞ നിറമുള്ള ഷര്‍ട്ടും വെളുത്ത മുണ്ടും ധരിച്ചാണ് ജസ്റ്റിന്‍ ട്രൂഡോ പൊങ്കല്‍ ആഘോഷിച്ചത്. കാനഡയിലെ മലയാളികളുടെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങിന്റെ ചിത്രം അദ്ദേഹം തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ പങ്കുവച്ചു.

ആഘോഷത്തിന്റെ ചിത്രങ്ങള്‍ക്കു ഒപ്പം ജസ്റ്റിന്‍ ട്രൂഡോ എല്ലാവര്‍ക്കും പൊങ്കല്‍ ആശംസകളും നേര്‍ന്നിട്ടുണ്ട്. ഇത് ആദ്യമായിട്ടില്ല ജസ്റ്റിന്‍ ട്രൂഡോ വിവിധ ആഘോഷങ്ങളില്‍ പങ്കെടുക്കയും അതിന്റെ ആശംസകളും നേര്‍ന്നിട്ടുണ്ട്.

കാനഡയില്‍ യുവനേതാക്കളില്‍ പ്രമുഖരാണ് ലിബറല്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ ജസ്റ്റിന്‍ ട്രൂഡോ.