എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചത്തിന് സമീപം റോയല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ ബോധരഹിതനായി വീണു. വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
രാജ്ഞിയുടെ മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത് വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തിലാണ്. ബാല്‍മൊറലില്‍നിന്ന് ഇന്നലെയാണ് മൃതദേഹം ലണ്ടനിലെത്തിച്ചത്. ഞായറാഴ്ചയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അതുവരെ മൃതദേഹം വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തില്‍ സൂക്ഷിക്കും.
കാറ്റഫാള്‍ഖ് എന്നു വിളിക്കപ്പെടുന്ന ഉയര്‍ന്ന പീഠത്തിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 24 മണിക്കൂറും രാജ്ഞിയുടെ അംഗരക്ഷകരും ബ്രിട്ടീഷ് സൈനികരും മൃതദേഹത്തിന് കാവല്‍നില്‍ക്കുമെന്ന് ‘ഡെയ്ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്തു. രാജ്ഞിക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ആളുകള്‍ എത്തുന്നതിനിടെയാണ് റോയല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ ബോധരഹിതനായി താഴേക്ക് വീണത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്.