'ചെങ്കടലിലെ കളി അവസാനിപ്പിക്കണം'; യമനിലെ ഹൂതികളുടെ ശക്തികേന്ദ്രത്തില്‍ യുഎസ് ആക്രമണം

ഹൂതികളുടെ ഇന്ധന വിതരണ ശൃംഖല തകര്‍ക്കാന്‍ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 38 മരണം. യമനിലെ ഹൂതി കേന്ദ്രങ്ങളിലായിരുന്നു യുഎസ് വ്യോമാക്രമണം നടത്തിയത്. യമനിലെ റാസ് ഇസ ഫ്യുവല്‍ പോര്‍ട്ടിലായിരുന്നു യുഎസിന്റെ ആക്രമണം. ഹൂതികളുടെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

യുഎസ് ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടെന്നും 102 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും നാശം വിതച്ച ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യമനിലെ ആക്രമണത്തിലുണ്ടായ മരണസംഖ്യ സംബന്ധിച്ച് യുഎസ് സൈനികാസ്ഥാനമായ പെന്റഗണ്‍ പ്രതികരിച്ചിട്ടില്ല.

വ്യാഴാഴ്ചയാണ് യുഎസ് യമനിലെ ഹൂതികളുടെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ഹൂതികള്‍ ചെങ്കടലിലെ ചരക്ക് ഗതാഗതത്തിന് നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് യുഎസ ആക്രമണം. നേരത്തെ യുഎസ് മാര്‍ച്ചില്‍ നടത്തിയ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Read more

ചെങ്കടലിലെ ചരക്ക് ഗതാഗതത്തിന് നേരെ നടത്തുന്ന ആക്രമണങ്ങള്‍ ഹൂതികള്‍ തുടര്‍ന്നാല്‍ ഇനിയും ആക്രമിക്കുമെന്നാണ് യുഎസ് നല്‍കുന്ന മുന്നറിയിപ്പ്.