ഉക്രൈനിലെ റഷ്യയുടെ സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണം എന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) റഷ്യയുടെ ആക്രമണത്തില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഉക്രൈനിന്റെ പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. റഷ്യയുടെ പിന്തുണയോടെ ഉക്രൈനില്‍ അധിനിവേശം തുടരുന്ന സൈന്യങ്ങളെ നിയന്ത്രിക്കാന്‍ കോടതി അറിയിച്ചു.
കോടതിയില്‍ ജഡ്ജിമാരില്‍ 13 പേരും റഷ്യക്കെതിരെ നിലപാട് എടുത്തപ്പോള്‍ രണ്ട് പേര്‍ മാത്രമാണ് എതിര്‍ത്തത്. ഐ.സി.ജെയിലെ ഇന്ത്യയുടെ ജഡ്ജി ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരിയും റഷ്യക്കെതിരെ വോട്ട് ചെയ്തു. അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.സി.ജെയുടെ ഉത്തരവിലെ ഉക്രൈന്‍ സ്വാഗതം ചെയ്തു.
Read more
ഫെബ്രുവരി 24 നാണ് റഷ്യ ഉക്രൈനില്‍ ആക്രമണം തുടങ്ങിയത്. റഷ്യ ഉക്രൈന്‍ യുദ്ധം 21 ദിവസം പിന്നിടുമ്പോള്‍ ചര്‍ച്ചകളിലൂടെ ഒത്തുതീര്‍പ്പിലെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ് പ്രതികരിച്ചത്.