ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിംഗിൻ്റെ കൊലയാളി അമീർ സർഫറാസ് ലാഹോറിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

ഇന്ത്യൻ പൗരനായ സരബ്ജിത് സിങ്ങിനെ ജയിലിൽ വച്ച് കൊലപ്പെടുത്തിയ പാകിസ്ഥാൻ അധോലോക കുറ്റവാളി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പാകിസ്ഥാൻ തിരയുന്ന അധോലോക കുറ്റവാളികളിൽ ഒരാളായ താംബ എന്ന അമീർ സർഫറാസാണ് രണ്ട് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ലാഹോറിലെ ഇസ്‌ലാംപുര മേഖലയിൽ മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികൾ അമീർ സർഫറാസയ്ക്ക് നേരെ വെടിയുതിർത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച ഇയാൾ മരണപ്പെടുകയായിരുന്നു.

2013-ലാണ് ഇന്ത്യൻ പൗരൻ സരബ്‌ജിത് സിങ് പാകിസ്ഥാനിലെ ലാഹോർ ജയിലിൽവച്ച് കൊല്ലപ്പെടുന്നത്. അധോലോക കുറ്റവാളിയായ സർഫറാസും സഹതടവുകാരനും ചേർന്ന് സരബ്‌ജിത് സിങ്ങിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ചുടുകട്ടയും മൂർച്ചയേറിയ ആയുധങ്ങളുംകൊണ്ട് ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ സരബ്‌ജിത് സിങ്ങിനെ 2013-മെയ് മാസത്തിൽ ലാഹോറിലെ ജിന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനുശേഷം സരബ്‌ജിത് സിങ് ഹൃദയാഘാതംമൂലം മരിക്കുകയായിരുന്നു.

പഞ്ചാബ് സ്വദേശിയായ സരബ്‌ജിത്തിനെ 1990-ലാണ് ചാരവൃത്തിയും ബോംബ് സ്ഫോടനങ്ങളിലെ പങ്കും ആരോപിച്ച് പാക് അധികൃതർ സരബ്‌ജിത് സിങ്ങിനെ അറസ്റ്റു ചെയ്യുന്നത്. പാകിസ്താന്റെ ആരോപണം ഇന്ത്യയും സരബ്‌ജിത്തിൻ്റെ ബന്ധുക്കളും നിഷേധിച്ചിരുന്നെങ്കിലും സരബ്‌ജിത് സിങ്ങിനെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയായിരുന്നു. തുടർന്ന് സരബ്‌ജിത് സിങ്ങിന് ദീർഘകാലം പാക് ജയിലിൽ കഴിയേണ്ടിവന്നു.

സരബ്‌ജിത് സിങ്ങിന് വധശിക്ഷ വിധിച്ചത് ഇന്ത്യയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദയാഹർജികളടക്കം പലതവണ സമർപ്പിക്കപ്പെട്ടെങ്കിലും അവയൊന്നും ഫലംകണ്ടില്ല. അദ്ദേഹത്തെ ആക്രമിച്ച അധോലോക കുറ്റവാളി സർഫറാസിനെ 2018 ഡിസംബറിൽ ലാഹോറിലെ കോടതി മോചിപ്പിച്ചിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം