കോവിഡിനെ പ്രതിരോധിക്കാനയുള്ള മുന്‍കരുതലുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാസ്‌ക് ധരിക്കുക എന്നത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പലര്‍ക്കും പിഴയൊടുക്കേണ്ടി വന്ന വാര്‍ത്തകളും നിരവധിയാണ്. വെറും പതിനാറ് സെക്കന്റ് നേരത്തേക്ക് മാസ്‌ക് മാറ്റിയതിന് യുകെയില്‍ ഒരു വ്യക്തിക്ക മേല്‍ കഴിഞ്ഞ വര്‍ഷം ചുമത്തിയ പിഴ ആരെയും അമ്പരപ്പിക്കുന്നതാണ്. 2 ലക്ഷം രൂപയോളമാണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു സംഭവം.
ലിവര്‍പ്പൂള്‍ എക്കോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് യുകെയിലെ പ്രെസ്‌കോട്ടില്‍ ബി ആന്‍ഡ് എം സ്റ്റോറില്‍ ഷോപ്പിംഗ് നടത്തുന്നതിന് ഇടയില്‍ ക്രിസ്റ്റഫര്‍ ഒ ടൂള്‍ എന്ന വ്യക്തിക്ക് 16 സെക്കന്‍ഡ് നേരത്തേക്ക് മാസ്‌ക് മാറ്റിയിരുന്നു. ഇതേ തുടര്‍ന്ന് അവിടെ എത്തിയ പൊലീസുകാരന്‍ ഇയാളുടെ പേര് എഴുതി കൊണ്ട് പോയി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം 100 പൗണ്ട് പിഴയടയ്ക്കാന്‍ ഇയാള്‍ക്ക് എസിആര്‍ഒ ക്രിമിനല്‍ റെക്കോര്‍ഡ്സ് ഓഫീസില്‍ നിന്ന് കത്ത് വന്നു. ഇത് ചോദ്യം ചെയ്ത് അധികൃതര്‍ക്ക് മെയില്‍ അയച്ചതിനെ തുടര്‍ന്ന് പിഴ 2000 പൗണ്ടാക്കി കൊണ്ടുള്ള കത്തും ലഭിച്ചു. ചോദ്യം ചെയ്ത് നാല് മാസത്തിന് ശേഷമാണ് രണ്ടാമത്തെ കത്ത് വന്നത്.
കഴിഞ്ഞ വര്‍ഷം യുകെയുടെ എല്ലാ ഭാഗങ്ങളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധിതമാക്കിയ സമയത്തായിരുന്നു സംഭവം. അധികൃതര്‍ക്ക് മെയില്‍ അയച്ചപ്പോള്‍ തന്റെ അറിവില്ലാതെ കേസ് അവര്‍ കോടതിയില്‍ എത്തിച്ചെന്ന് അറിഞഅഞുനവെന്നും ക്രിസ്റ്റഫര്‍ പറഞ്ഞു. വ്യക്തിഗത കേസുകളില്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്നാണ് ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ എസിആര്‍ഒ ഓഫീസില്‍ നിന്ന് ലഭിച്ച പ്രതികരണം എന്നും അദ്ദേഹം പറഞ്ഞു. പിഴത്തുക നല്‍കാന്‍ ക്രിസ്റ്റഫറിന് വൈകാതെ കോടതിയില്‍ ഹാജരാകേണ്ടി വരും.