വടക്കന്‍ അയര്‍ലന്‍ഡിലെ ഔദ്യോഗിക വസതിയായ ഹില്‍സ്ബറോ കാസ്ല്‍ സന്ദര്‍ശിക്കവെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടാന്‍ നല്‍കിയ പേന ലീക്കായതില്‍ ക്ഷുഭിതനായി ചാള്‍സ് രാജാവ്. ഒപ്പിട്ട ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച അദ്ദേഹം ‘ഇത്തരം കാര്യങ്ങള്‍ സഹിക്കാനാവില്ല’ എന്ന് പ്രതികരിച്ചു.
‘ദൈവമേ, ഞാനിതു (പേന) വെറുക്കുന്നു’ എന്നു പറഞ്ഞ് കുനിഞ്ഞ് പേന ഭാര്യ കാമിലയ്ക്ക് നല്‍കി. ചാള്‍സ് കൈയിലെ മഷി തുടയ്ക്കുന്നതിനിടെ ‘ഓഹ്, ഇതെല്ലായിടത്തും പരക്കുകയാണല്ലോ’ എന്നാണ് കാമില പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്.
അമ്മ എലിസബത്ത് രാജ്ഞിയുടെ മരണത്തിന് ശേഷമാണ് ചാള്‍സ് യുകെയുടെ രാജാവായി ചുമതലയേറ്റത്. കിങ്സ് ചാള്‍സ് മൂന്നാമന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുക. ഭാര്യ കാമില പാര്‍ക്കര്‍ രാജപത്നിയാകും.പരമാധികാരത്തിന്റെ കടമകളെ കുറിച്ചും ഉത്തരവാദിത്വങ്ങളെ കുറിച്ചും ആഴത്തില്‍ ബോധ്യമുണ്ടെന്ന് അധികാരമേറ്റ ശേഷം ചാള്‍സ് പറഞ്ഞു.