25 വര്‍ഷമായി പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ഗ്രാമം, സ്ത്രീകള്‍ മാത്രമുള്ള ഉമോജ

ലോകത്ത് പല തരം ആചാരങ്ങള്‍ പിന്തുടരുന്ന ഗ്രാമങ്ങളുണ്ട്. അത്തരം ഒരു ഗ്രാമമാണ് കെനിയിലെ ഉമോജ. ഇവിടെ പുരുഷന്മാര്‍ക്ക് പ്രവേശനമില്ല. ഉമോജ എന്ന വാക്കിനു സ്വാഹിലി ഭാഷയില്‍ ഐക്യമെന്നാണ് അര്‍ത്ഥം. 1990 ല്‍ റെബേക്ക ലോലോസോളിയാണ്‌ ഈ ഗ്രാമം സ്ഥാപിച്ചത്. പീഡനത്തിനു ഇരയായ സ്ത്രീകള്‍, പീഡന ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍, നിര്‍ബന്ധിത വിവാഹത്തിനു വിധേയരായ സ്ത്രീകള്‍ എന്നിവര്‍ക്കുള്ള അഭയസ്ഥാനമെന്ന നിലയിലാണ് വിചിത്രമായ നിയമം ഈ ഗ്രാമത്തില്‍ നിലനില്‍ക്കുന്നത്.

പ്രാദേശിക ബ്രിട്ടീഷ് പട്ടാളക്കാരുടെ മാനഭംഗത്തിനിരയാക്കിയ സ്ത്രീകള്‍ക്ക് വേണ്ടി റെബേക്ക സംസാരിച്ചതിനെ തുടര്‍ന്ന് അവരെ നാലു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ഭര്‍ത്താവ് അവരെ പിന്നീട് മോശമായ കാഴ്ച്ചപ്പാടില്‍ കാണാനായി തുടങ്ങി. ഇതോടെ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയ റെബേക്ക ഗ്രാമത്തിലെ പുരാതന സംവിധാനത്തെ എതിര്‍ക്കുകയും പുതിയ ഗ്രാമം സ്ഥാപിക്കുകയും ചെയ്തു.

ഗ്രാമം സന്ദര്‍ശിക്കാന്‍ പുരുഷന്‍മാര്‍ക്ക് അനുമതിയുണ്ട്. പക്ഷേ, ഉമോജയില്‍ താമസിക്കാന്‍ അനുവാദമില്ല. ഇവിടെ ആണ്‍കുട്ടികള്‍ക്ക് അമ്മാമരുടെ കൂടെ താമസിക്കാന്‍ അനുവാദമുണ്ട്. 2015 ലെ കണക്ക് പ്രകാരം ഗ്രാമത്തില്‍ 47 സ്ത്രീകളും 200 കുട്ടികളുമാണ് താമസിക്കുന്നത്.