ഒമൈക്രോൺ തരംഗത്തിന്റെ ശമനത്തോടെ ലോകം സാധാരണ നിലയിലേക്ക് മടങ്ങുകയാണ് എന്നാൽ അടുത്ത കോവിഡ് വകഭേദം അതിന്റെ മുൻഗാമികളേക്കാൾ കൂടുതൽ സാംക്രമികമായിരിക്കുമെന്നും ഒരുപക്ഷേ മാരകമായിരിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അടുത്തിടെ നടത്തിയ ഒരു പത്രസമ്മേളനത്തിൽ, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എപ്പിഡെമിയോളജിസ്റ്റും കോവിഡ് -19 നെക്കുറിച്ചുള്ള സാങ്കേതിക നേതാവുമായ ഡോ മരിയ വാൻ കെർഖോവ്, കോവിഡ് പകർച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നും ഭാവിയിലെ വകഭേദങ്ങൾ ഒമൈക്രോണിനേക്കാൾ ഒരു തരത്തിൽ കൂടുതൽ അപകടകരമാകുമെന്നും ഊന്നിപ്പറഞ്ഞു.
“ആശങ്കയുടെ അടുത്ത വകഭേദം കൂടുതൽ കരുത്തുനേടിയിട്ടുണ്ടാകും, അതായത് അതിന്റെ വ്യാപനം കൂടുതൽ ആയിരിക്കും, കാരണം അതിന് നിലവിൽ വ്യാപിക്കുന്നതിനെ മറികടക്കേണ്ടതുണ്ട്. ഭാവിയിലെ വകഭേദങ്ങൾ കൂടുതൽ കഠിനമായിരിക്കുമോ അല്ലയോ എന്നതാണ് വലിയ ചോദ്യം,” ഡോ വാൻ കെർഖോവ് പറഞ്ഞു.
അടുത്ത വകഭേദത്തിന് പ്രതിരോധശേഷി ഇല്ലാതാക്കാൻ കഴിയുമെന്നും വാക്സിനുകളുടെ ഫലപ്രാപ്തി കുറയമെന്നും അവർ മുന്നറിയിപ്പ് നൽകി. എന്നാൽ, ഒമൈക്രോൺ തരംഗത്തിൽ കണ്ടതുപോലെ, കഠിനമായ രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നും സംരക്ഷിക്കുന്നതിനാൽ കുത്തിവയ്പ്പ് നിർബന്ധമാണെന്നും വാൻ കെർഖോവ് പറഞ്ഞു.
What are potential future scenarios on #COVID19 and #Omicron? WHO's Dr @mvankerkhove explains. ⬇ pic.twitter.com/joaHlgmLKi
— World Health Organization Philippines (@WHOPhilippines) February 6, 2022
Read more
“ശരിയായ ഇടപെടലുകളോടെ, കോവിഡ് -19 ന്റെ വ്യാപനം കുറയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ ആ കുറഞ്ഞ വ്യാപനത്തിൽ പോലും, വാക്സിൻ ഉപയോഗിച്ച് സംരക്ഷിക്കപ്പെടാത്ത ആളുകളിൽ അല്ലെങ്കിൽ പ്രതിരോധശേഷി കുറഞ്ഞവരിൽ നിന്ന് പെട്ടന്നുള്ള വ്യാപനം ഉണ്ടാകും, ”ഡോ വാൻ കെർഖോവ് കൂട്ടിച്ചേർത്തു.