മുലപ്പാൽ ദാനം ചെയ്ത ഗിന്നസ് റെക്കോഡ് സ്വന്തമാക്കി യു.എസിലെ ടെക്‌സാസ് സ്വദേശിനി അലീസ് ഒഗിള്‍ട്രീ. 2,645.58 ലിറ്റര്‍ മുലപ്പാലാണ് അവർ ദാനം ചെയ്ത് പുതിയ റെക്കോഡ് കരസ്ഥമാക്കിയത്. 2014 കുറിച്ച 1,569.79 ലിറ്റര്‍ എന്ന് തന്റെ തന്നെ റെക്കോഡ് ആണ് അലീസ് തിരുത്തിയത്.
ടെക്‌സാസിലെ മദേഴ്‌സ് മിൽക്ക് ബാങ്കിന്റെ കണക്ക് അനുസരിച്ച് ഒരു ലിറ്റർ മുലപ്പാൽ കൊണ്ട് മാസം തികയാത്ത 11 കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ സാധിക്കും. മൂന്നരലക്ഷത്തിലേറെ കുരുന്നുകൾക്ക് അലീസ് മുലയൂട്ടിയിട്ടുണ്ടാവും എന്നാണ് കണക്ക്.
ആളുകളെ സഹായിക്കാൻ തന്റെ കൈയിൽ പണമില്ലാത്തതിനാൽ പകരം മുലപ്പാല്‍ ദാനം ചെയ്ത് അത് സാധിച്ചു എന്നാണ് ആലീസ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.