'ബന്ദികളെ മോചിപ്പിക്കാൻ സ്ഥാനാരോഹണം വരെ സമയം'; എല്ലാ നരകങ്ങളും തകർക്കപ്പെടുമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി ട്രംപ്

ഹമാസിന് മുന്നറിയിപ്പ് നൽകി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് ബന്ദികളെ വിട്ടയക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അല്ലാത്തപക്ഷം എല്ലാ നരകങ്ങളും തകർക്കപ്പെടുമെന്നും മുന്നറിയിപ്പിൽ ഡൊണാള്‍ഡ് ട്രംപ് പറയുന്നു. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന.

നിങ്ങളുടെ ചർച്ചകളെ ബുദ്ധിമുട്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ജനുവരി 20-ന് സത്യപ്രതിജ്ഞ ചെയ്ത് ഓഫീസിൽ എത്തുന്ന സമയത്ത് തന്നെ അവർ തിരിച്ചെത്തെണം. ഇല്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ എല്ലാ നരകങ്ങളും തകർക്കപ്പെടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കൻ ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസുമായുള്ള ചർച്ചകളുടെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

ബന്ദികളെ ഇതിന് മുൻപേ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണം ഒരിക്കലും സംഭവിക്കരുതായിരുന്നു. അന്ന് നിരവധി പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ ഒരുപാട് ആളുകളാണ് എന്നോട് സഹായം അഭ്യർത്ഥിക്കുന്നത്. മകളുടെ മൃതദേഹം തിരികെ ലഭിക്കുമോ എന്ന് ചോദിച്ചു കൊണ്ട് ബന്ദികളുടെ മാതാപിതാക്കൾ എന്നെ സമീപിക്കാറുണ്ടെന്നും ട്രംപ് പറഞ്ഞു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരെ ഒഴിവാക്കി ടീം പ്രവചനം!

'വളര്‍ന്നുവരുന്ന യുവതലമുറയ്ക്കും വേണ്ടി..'; ഗംഭീറിന്റെ നിര്‍ദ്ദേശത്തോട് യോജിച്ച് ശാസ്ത്രിയും

പാറ്റ് കമ്മിൻസിന് പകരം മറ്റൊരു ക്യാപ്റ്റൻ; ശ്രീലങ്കൻ സീരീസിൽ സർപ്രൈസ് താരങ്ങളുമായി ഓസ്‌ട്രേലിയൻ സ്‌ക്വാഡ്

ഹണിയുടെ വസ്ത്രങ്ങള്‍ സഭ്യതയുടെ അതിര് ലംഘിക്കുന്നതാണ്, വാക്കുകള്‍ക്ക് മിതത്വം വേണമെങ്കില്‍ വസ്ത്രധാരണത്തിനും മിതത്വം വേണം: രാഹുല്‍ ഈശ്വര്‍

വൈറ്റ് സോക്‌സിന് നിരോധനം ഏർപ്പെടുത്തിയ ചെൽസിയുടെ സ്റ്റാൻഫോർഡ് ബ്രിഡ്ജ്

'സാറേ ഞാൻ പോണ്, നിങ്ങൾ എന്താന്ന് വച്ചാൽ ആയിക്കോ'; വൈറലായി ഡൽഹിയിലെ ടെക്കിയുടെ രാജിക്കത്ത്

അദ്ദേഹം ഒരു കപടത നിറഞ്ഞ മനുഷ്യനാണ്, അയാളാണ് ഇന്ത്യൻ ടീമിന്റെ ശാപം: മനോജ് തിവാരി

50 ശതമാനം വിലക്കിഴിവില്‍ എന്തും വാങ്ങാം; ലുലു മാളുകളില്‍ ഷോപ്പിങ് ഉത്സവം; ഇന്നും നാളെയും മാളുകള്‍ അടയ്ക്കുക പുലര്‍ച്ചെ രണ്ടിന്; ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാന്‍ വന്‍തിരക്ക്

" എന്റെ സത്യത്തില്‍ വിശ്വസിച്ച് മുന്നോട്ടുതന്നെ പോകാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്"; ചഹലുമായുള്ള വേർപിരിയലിനെ കുറിച്ച് ധനശ്രീ വർമ്മ

'അവൻ പരമ നാറി, പ്രാകൃതനും കാടനും'; ഹണി റോസ് വിഷയത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ