അമേരിക്കയിൽ ആം​ട്രാ​ക് പാസഞ്ചർ ട്രെ​യി​ൻ പാ​ളം തെ​റ്റി; ആ​റു പേ​ർ മ​രി​ച്ചു

അമേരിക്കയിലെ വാ​ഷിം​ഗ്ട​ണിൽ ആം​ട്രാ​ക് പാ​സ​ഞ്ച​ർ ട്രെ​യി​ൻ പാ​ളം തെ​റ്റി ആ​റ് പേ​ർ മ​രി​ച്ചു. അപകടത്തിൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സീ​റ്റി​ലി​ൽ നി​ന്ന് പോ​ർ​ട്ട്ല​ൻ​ഡി​ലേ​ക്കു​ള്ള ഉ​ദ്ഘാ​ട​ന യാ​ത്ര​യി​ലാ​ണ് ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അപകടത്തിൽ പെട്ട പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. പി​യേ​ഴ്സ് കൗ​ണ്ടി​യി​ലെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ നി​ന്ന് പാ​ളം തെ​റ്റി ബോ​ഗി​ക​ൾ താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. പാലത്തിന് താഴെയുള്ള അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലേ​ക്കാ​ണ് ബോ​ഗി​ക​ൾ പ​തി​ച്ച​ത്.

പ​രി​ക്കേ​റ്റ എ​ഴു​പ​തോ​ളം യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ണ സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യുള്ളതായാണ് വിവരം.