ശ്രീലങ്കയിലെ ഇടക്കാല പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഇന്ന്. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ചരിത്രത്തില്‍ ആദ്യമായാണ് ജനകീയ പോളിങ്ങിലൂടെ അല്ലാതെ പാര്‍ലമെന്ററി വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. തിക്രോണ പോരാട്ടമാണ് ഇത്തവണ.
225 അംഗ പാര്‍ലമെന്റാണ് തെരഞ്ഞെടുപ്പിലൂടെ ഇടക്കാല പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. എസ്.എല്‍.പി.പി വിമത നേതാവ് ഡള്ളസ് അലഹപെരുമയും ആക്ടിംഗ് പ്രസിഡണ്ട് റനില്‍ വിക്രമസിംഗെയും , അനുര കുമാര ദിസനായകെയുമാണ് മത്സരരംഗത്തുള്ളത്.
പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസയുടെ പിന്മാറ്റവും അലഹ പെരുമക്കുള്ള പിന്തുണയും മത്സരം ശക്തമാക്കുന്നു. കൂടാതെ പ്രതിപക്ഷ കൂട്ടയ്മയുടെ പിന്തുണയും അലഹ പെരുമക്കുണ്ട്. ഭരണപക്ഷത്തെ സ്വതന്ത്ര എം.പിമാരായ വിമല്‍ വീരവന്‍സയും, ഉദയ ഗമ്മന്‍പില അലഹപെരുമക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് . ആക്ടിങ് പ്രസിഡണ്ട് റനില്‍ വിക്രമസിംഗെയ്ക്ക് പാര്‍ലമെന്റില്‍ കാര്യങ്ങള്‍ കടപ്പുമാകും.
എസ്.എല്‍.പി.പിയുടെ ഔദ്യോഗിക പിന്തുണ റനില്‍ വിക്രമസിംഗെയ്ക്കാണ്. എന്നാല്‍ വലിയ സാധ്യതകള്‍ കല്‍പ്പിക്കാന്‍ പുതിയ സാഹചര്യത്തിലാകില്ല. ജനത വിമുക്തി പെരാമുനയുടെ നേതാവ് അനുര കുമാര ദിസനായകെയും സജീവമായി മത്സരരംഗത്തുണ്ട് .