പ്രസിഡന്റായാല്‍ മസ്‌കിനെ കാബിനറ്റ് പദവിയോടെ ഉപദേശകനാക്കുമെന്ന് ട്രംപ്; ചുമതല ഏറ്റെടുക്കാന്‍ തയാറെന്ന് ടെസ്ല സിഇഒ; വീണ്ടും ഡോജ് 'പട്ടിയെ' രംഗത്തിറക്കി

അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെസ്ല സി.ഇ.ഒ. ഇലോണ്‍ മസ്‌കിനെ കാബിനറ്റ് പദവിയോടെ ഉപദേശകനാക്കാന്‍ തയ്യാറെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. മസ്‌ക് സമര്‍ഥനാണ്, അതിനാല്‍ ഉപദേശകന്റെ പദവിയോ കാബിനറ്റ് പദവിയോ നല്‍കാന്‍ താന്‍ തയാറാണെന്ന് അദേഹം പറഞ്ഞു.

.
ട്രംപിന്റെ പ്രതികരണം പങ്കുവെച്ച ഒരു എക്സ് ഹാന്‍ഡില്‍, ഡിപ്പാര്‍ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡി.ഒ.ജി.ഇ- ഡോജ്) എന്ന പേര് മസ്‌കിന് നല്‍കാമെന്ന് നിര്‍ദേശിച്ചിരുന്നു. ഇത് റീ ട്വീറ്റ് ചെയ്ത മസ്‌ക്, അനുയോജ്യമായ പേര് എന്ന് അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ, ഡോജ് എന്ന് രേഖപ്പെടുത്തിയ പോഡിയത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച്, ചുമതല ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് മസ്‌ക് എക്സിലൂടെ വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമായ മീമാണ് ഡോജ്. ഷിബ ഇനു വര്‍ഗത്തില്‍പ്പെട്ട നായയുടെ ചിത്രമാണ്.

ഡോണള്‍ഡ് ട്രംപിന് പരസ്യ പിന്തുണയുമായി ഇലോണ്‍ മസ്‌ക് നേരത്തെ രംഗത്തെത്തിയിരുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ മാസവും 45 മില്യന്‍ യുഎസ് ഡോളര്‍ നല്‍കുമെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു.

നേരത്തെ, പെനിസില്‍വാനിയയിലുണ്ടായ വെടിവയ്പ്പില്‍ നിന്ന് ഡോണള്‍ഡ് ട്രംപ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഇലോണ്‍ മസ്‌ക് എക്സില്‍ കുറിച്ചിരുന്നു. കോടീശ്വരനായ നെല്‍സണ്‍ പെല്‍റ്റ്‌സിന്റെ ഫ്ലോറിഡയിലെ വസതിയില്‍ വച്ച് നടന്ന ചടങ്ങിനിടെ ഇരുവരും അടുത്തിടെ കണ്ടുമുട്ടിയിരുന്നു.

അമേരിക്കന്‍ പിഎസി എന്ന രാഷ്ട്രീയ സംഘത്തിനായിരിക്കും ഇലോണ്‍ മസ്‌ക് പ്രതിമാസം 45 മില്യന്‍ യുഎസ് ഡോളര്‍ സംഭാവനയായി നല്‍കുകയെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കനത്ത പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രംപ് അനുകൂല സംഘടനയാണ് അമേരിക്കന്‍ പിഎസി.

താമസക്കാര്‍ക്കിടയിലെ വോട്ടര്‍ രജിസ്ട്രേഷന്‍, മെയില്‍ ബാലറ്റ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംഘടനയുടെ ദൗത്യം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി ഡോണള്‍ഡ് ട്രംപിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അമേരിക്കന്‍ പിഎസിയ്ക്ക് ഇലോണ്‍ മസ്‌ക് സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം