ട്രംപ് - മോദി കൂടിക്കാഴ്ച:അനധികൃത കുടിയേറ്റം ആരോപിച്ച് ഇന്ത്യക്കാരെ നാടുകടത്തിയതിൽ പ്രതിഷേധം അറിയിക്കുമോ?

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചക്ക് മുന്നോടിയായി പരസ്പര തീരുവ ചുമത്തുന്നത് സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത് സോഷ്യൽ വഴിയാണ് ട്രംപ് സ്ഥിരീകരണം നടത്തിയത്. ഇന്ന് ഇന്ത്യൻ സമയം ഏകദേശം അർധരാത്രി പന്ത്രണ്ട് മണിക്ക് പുതിയ പരസ്പര താരിഫ് പ്രഖ്യാപിക്കുമെന്നാണ് ട്രംപ് അറിയിച്ചത്. വ്യാപാര താരിഫുകളെ ഒരു ആയുധമായി ഉപയോഗിക്കാനുള്ള ട്രംപിന്റെ താല്പര്യത്തെയാണ് ഈ തീരുമാനം അടയാളപ്പെടുത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ ട്രംപ് പ്രഖ്യാപിക്കുന്ന താരിഫുകൾ എങ്ങനെയാണ് ഇന്ത്യയെ ബാധിക്കുക എന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. നേരത്തെ അമേരിക്കയുടെ പുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായി 104 ഇന്ത്യക്കാരെ അനധികൃത കുടിയേറ്റം ആരോപിച്ച് സൈനീക വിമാനത്തിൽ കയറ്റി കൈകാലുകൾ ബന്ധിച്ച് നാടുകടത്തുകയായിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രതിഷേധം അറിയിക്കാൻ മോദി തയ്യാറായിട്ടില്ല.

അതേസമയം കഴിഞ്ഞ ആഴ്ച്ചയിൽ സ്റ്റീൽ അലൂമിനിയം ഉല്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ട്രംപ് ഉൾപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യക്കും ബാധകമാണ്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായി ഇതിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.

Latest Stories

'നോക്കുകൂലി സംബന്ധിച്ച നിർമല സീതാരാമന്റെ പ്രസം​ഗം വസ്തുതയ്ക്ക് നിരക്കാത്തത്'; ബിജെപി നേതാക്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുന്നു, വിമർശിച്ച് മന്ത്രി പി രാജീവ്

'ഞാനൊരു രാഷ്ട്രീയ തടവുകാരനാണ്': രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരിൽ എന്നെ ലക്ഷ്യം വെക്കുന്നു: പലസ്തീൻ പ്രതിഷേധത്തിന്റെ പേരിൽ അമേരിക്കയിൽ തടവിലായ മഹ്മൂദ് ഖലീലിന്റെ ആദ്യ പ്രസ്താവന

കര്‍ണാടക ഉപമുഖ്യമന്ത്രി തമിഴ്‌നാട്ടിലെത്തിയാല്‍ തടയുമെന്ന് ബിജെപി; മേക്കാദാട്ടു വിഷയം ഉയര്‍ത്തി വെല്ലുവിളിച്ച് അണ്ണാമലൈ; സ്റ്റാലിന്‍ വിളിച്ച യോഗത്തില്‍ കേരള മുഖ്യമന്ത്രി പങ്കെടുക്കും

'എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു'; ട്രാൻ‌സ്ജെൻഡർ സൈനികരെ ഒഴിവാക്കുന്ന ഉത്തരവ് മരവിപ്പിച്ച് യുഎസ് ഫെഡറൽ കോടതി, ട്രംപിന് തിരിച്ചടി

IPL 2025: എല്ലാവരെയും തകർക്കുന്ന ഗെയ്‌ലിന് അയാളെ പേടിയായിരുന്നു, അവൻ പന്തെറിയുമ്പോൾ ക്രിസിന്റെ കാലുകൾ വിറച്ചു; ഇന്ത്യൻ താരത്തെക്കുറിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

'അത്തരം വിവരങ്ങളൊന്നും സൂക്ഷിക്കുന്നില്ല'; മഹാകുംഭമേളക്കിടെ എത്രപേർ മരിച്ചെന്ന് ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം 'തുടക്കം മാത്രമാണെന്ന്' മുന്നറിയിപ്പ് നൽകി നെതന്യാഹു

IPL 2025: ആ കാര്യം കോഹ്‌ലിയെ ഒരുപാട് ബാധിക്കും, അതുകൊണ്ട് ദയവായി അത് പറയാതിരിക്കുക; മുൻ സഹതാരത്തിന് പിന്തുണയുമായി എബി ഡിവില്ലിയേഴ്‌സ്; പറഞ്ഞത് ഇങ്ങനെ

കോളര്‍ ബാന്‍ഡിനൊപ്പം വെള്ള ഷര്‍ട്ട് ധരിക്കാം; കറുത്ത ഗൗണും കോട്ടും ധരിക്കുന്നതില്‍ അഭിഭാഷകര്‍ക്ക് ഇളവ്; കടുത്ത വേനല്‍ ചൂടില്‍ നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി

അടുത്ത അഞ്ച് ദിവസം വേനൽ മഴ; എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത