ട്രംപിനെ വട്ടം കറക്കി എഡിറ്റോറിയല്‍: ഒബാമയുടെ ടോയ്‌ലറ്റ് വൃത്തിയാക്കാനുള്ള യോഗ്യത പോലുമില്ലാത്തയാളെന്ന് വിമര്‍ശനം

അമേരിക്കന്‍ പ്രസിഡണ്ട്‌ ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി “യു.എസ്. എ.ടുഡേ”. അമേരിക്കയിലെ പ്രമുഖ ദിനപ്പത്രമായ യു.എസ്.എ ടുഡേയില്‍ വന്ന എഡിറ്റോറിയല്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ഒബാമയുടെ ലൈബ്രറിയിലെ ടോയ്‌ലറ്റ് വൃത്തിയാക്കാനോ ജോര്‍ജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനോപോലും യോഗ്യതയില്ലാത്തയാളാണ് ട്രംപ് എന്നാണ് എഡിറ്റോറിയലില്‍ പറഞ്ഞിരിക്കുന്നത്.വനിതാ സെനറ്ററും ഡെമോക്രാറ്റിക്ക് പാര്‍ട്ടി മെമ്പറുമായ ഗില്ലി ബ്രാന്ഡിനെതിരെ അസഭ്യമായ ഭാഷയില്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതാണ് വിമര്‍ശനത്തിനിടയാക്കിയത്. സംഭാവന കിട്ടാന്‍ ഗില്ലി എന്തും ചെയ്യാന്‍ മടിക്കാത്തവളാണ് എന്നും അവര്‍ സംഭാവന ചോദിച്ചുകൊണ്ട് തന്റെ അടുക്കലും എത്തിയിട്ടുണ്ട് എന്നായിരുന്നു ട്രംപിന്റെ വിവാദ ട്വീറ്റ്. ട്രംപിന്റെ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ടുള്ള എഡിറ്റോറിയലിലാണ് പ്രസിഡന്റിനെതിരെ ആഞ്ഞടിച്ചത്. ഇത്തരം മോശമായ ട്വീറ്റിലൂടെ പ്രസിഡന്റ് പദവിയിലിരിക്കാന്‍ ട്രംപ് അര്‍ഹനല്ലയെന്ന് ് തെളിയിച്ചിരിക്കുകയാണ് എന്നുംഎഡിറ്റോറിയല്‍ പറഞ്ഞിട്ടുണ്ട്.

https://twitter.com/realDonaldTrump/status/940567812053053441

Read more

ട്രംപിനോടുള്ളത് നയപരമായ പ്രശ്നങ്ങളോ വാഗ്ദാനം പാലിക്കാത്തതിന്റെ പ്രശ്നങ്ങളോ അല്ല. ഒബാമയും ബുഷും പല നിലയ്ക്കും വാക്കുപാലിക്കാതിരിക്കുകയും കള്ളംപറയുകയും ചെയ്തിട്ടുണ്ട്. പക്ഷെ സഭ്യതവിട്ട് ഇരുവരും പെരുമാറിയിട്ടില്ലെന്നും എഡിറ്റോറിയല്‍ പറയുന്നു. ട്രംപ് വെറും വഷളനാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ കോണ്‍ഗ്രസിലെ വനിത സെനറ്റര്‍മാര്‍ അധിക്ഷേപിച്ചിരുന്നു.