'വഷളന്‍' ട്രംപിന്റെ ലൈംഗിക ദുര്‍നടപടികള്‍ക്ക് നേരെ ആഞ്ഞടിച്ച് യുഎസ് കോണ്‍ഗ്രസിലെ വനിത അംഗങ്ങള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ലൈംഗിക ദുര്‍നടപടികള്‍ക്ക് നേരെ ആഞ്ഞടിച്ച് യുഎസ് കോണ്‍ഗ്രസിലെ വനിത അംഗങ്ങള്‍. ട്രംപിന്റെ നടപടികള്‍ സഭാസമിതി അന്വേഷിക്കണമെന്നാണ് 54 വനിതാ അംഗങ്ങളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം വൈറ്റ്ഹൗസ് നിസാരമായി.

പീഡനത്തിനിരയായ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ വനിതാ അംഗങ്ങള്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ്. ഭരണപരിഷ്‌കാരം സംബന്ധിച്ച സഭാസമിതി അധ്യക്ഷന് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തി കത്ത് നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ ഉയര്‍ത്തുന്ന പരാതികള്‍ അധികാരികള്‍ കേള്‍ക്കണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹേലി ആവശ്യപ്പെട്ടു. ട്രംപിനെതിരെയുള്ള പരാമര്‍ശങ്ങള്‍ പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 16 സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിലെ വനിതാ അംഗങ്ങളില്‍ ചിലര്‍ ട്രംപിന്റെ ശല്യം സഹിക്കാതെ മുന്‍പ് രാജിവച്ചു.

ട്രംപിനെതിരെ മുന്‍പ് ആരോപണം ഉന്നയിച്ച മൂന്നു വനിതകള്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വീണ്ടും പരാതി ഉന്നയിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും സ്ത്രീകള്‍ പീഡനകഥകള്‍ തുറന്നുപറഞ്ഞു രംഗത്തുവന്നുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിലാണ് മുന്‍പ് ഉന്നയിച്ച പരാതി വീണ്ടും ഉയര്‍ത്തുന്നതെന്ന്‌, ട്രംപിനെതിരെ നേരത്തെ ആക്ഷേപമുന്നയിച്ച സാമന്ത് ഹോള്‍വി, റേച്ചല്‍ ക്രൂക്ക്‌സ്, ജെസിക്ക ലീഡ്‌സ് എന്നിവര്‍ മാധ്യമസമ്മേളനത്തില്‍ പറഞ്ഞു.

Read more

തെരഞ്ഞെടുപ്പിന് മുന്‍പ് ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കിയതാണെന്നാണ് ട്രംപിന്റെ പക്ഷം. ട്രംപിന്റെ വിജയം ഈ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണെന്നായിരുന്നു വൈറ്റ്ഹൗസിന്റെ പ്രതികരണം.പ്രസിഡന്റാകുന്നതിനു വളരെ മുന്‍പുണ്ടായ സംഭവങ്ങളാണ് അവയെന്നും ട്രംപ് അവ നിഷേധിച്ചിട്ടുണ്ടെന്നും പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് വ്യക്തമാക്കി.