പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമാത ഡൊണാള്‍ട് ട്രംപിന് വെടിയേറ്റ സംഭവത്തെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയില്‍ ഇത്തരം രാഷ്ട്രീയ അക്രമം കേട്ടുകേള്‍വിയില്ലാത്തതാണ്, അത് ഉചിതമല്ല. എല്ലാവരും അതിനെ അപലപിക്കണമെന്ന് അദേഹം പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് അനുവദിക്കാനാകില്ല. നമുക്ക് ഇങ്ങനെ ആകാന്‍ കഴിയില്ല. ഇത് ക്ഷമിക്കാനും കഴിയില്ല. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ എതിരാളിയാണ് ട്രംപ്. വെടിയേറ്റ ട്രംപുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ചികിത്സയിലായതിനാല്‍ സാധിച്ചില്ലെന്നു ബൈഡന്‍ വ്യക്തമാക്കി.
പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണ് ട്രംപിന് നേരെ ആക്രമണമുണ്ടായത്. പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. ട്രംപിന്റെ വലത് ചെവിക്ക് പരുക്കേറ്റു.
ആക്രമണം ഉണ്ടായ ഉടനെ സ്‌ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. വേദിയില്‍ പരുക്കേറ്റ് വീണ ട്രംപിനെ സുരക്ഷാ സേന ഉടന്‍ സ്ഥലത്ത് നിന്നു മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവന്‍ ച്യൂങ് അറിയിച്ചു.