മാറ്റ് ഗെയ്റ്റ്‌സ് പിന്മാറി, പാം ബോണ്ടി യുഎസ് അറ്റോണി ജനറല്‍; നിയമനങ്ങള്‍ ആരംഭിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

യുഎസ് അറ്റോണി ജനറലായി പാം ബോണ്ടിയെ നിയമിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാറ്റ് ഗെയ്റ്റ്‌സ് യു.എസിന്റെ പുതിയ അറ്റോണി ജനറലായി എത്തുമെന്ന പ്രതീക്ഷകള്‍ തെറ്റിച്ചാണ് മുന്‍ ഫ്‌ലോറിഡ അറ്റോണി ജനറല്‍ പാം ബോണ്ടിയുടെ നിയമനം.

ലൈംഗിക കുറ്റകൃത്യത്തില്‍ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റ് ഗെയ്റ്റ്‌സ് നോമിനേഷന്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായത്. തന്റെ നോമിനേഷന്‍ ട്രംപ്, വാന്‍സ് കൂട്ടുകെട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിയാന്‍ ഇടയാക്കുമെന്നും അതിനാല്‍ നോമിനേഷന്‍ പിന്‍വലിക്കുകയാണെന്നുമാണ് ഗെയ്റ്റ്‌സ് വ്യക്തമാക്കി.

ഡോണള്‍ഡ് ട്രംപുമായി വര്‍ഷങ്ങളായല അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് പാം ബോണ്ടി.
ഫ്‌ലോറിഡയിലെ ആദ്യ വനിത അറ്റോണി ജനറലാണ് പാം ബോണ്ടി.