പണം വാങ്ങി 12 കാരിയെ 72കാരന് വിവാഹം ചെയ്തുകൊടുക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

12 വയസുകാരിയായ പെൺകുട്ടിയെ 72കാരന് വിവാഹം ചെയ്തുകൊടുക്കാനുള്ള ശ്രമത്തിനിടെ പാകിസ്ഥാനിൽ രണ്ട് പേർ അറസ്റ്റിൽ. പാകിസ്ഥാനിലെ ചർസദ്ദ ടൗണിലാണ് സംഭവം. പ്രയാപ്പൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72കാരനായ ഹബീബ് ഖാനും നിക്കാഹ് നടത്താനെത്തിയ പുരോഹിതനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആലം സയെദ് എന്നയാളാണ് തന്റെ 12കാരിയായ മകളെ പണം വാങ്ങി 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം നടത്തിയത്. അഞ്ച് ലക്ഷം പാകിസ്ഥാനി രൂപ വാങ്ങിയാണ് പിതാവ് മകളെ നിർബന്ധിച്ച് വിവാഹം ചെയ്ത് കൊടുക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ശൈശവ വിവാഹം നിരോധിക്കുന്ന നിയമങ്ങൾ പാകിസ്ഥാനിൽ നിലവിലുണ്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ തുടരുന്നുണ്ട്. അടുത്തിടെ രജൻപൂരിലും തട്ടയിലും സമാനമായ ശ്രമങ്ങൾ ഉണ്ടാവുകയും പൊലീസ് തടയുകയും ചെയ്തിരുന്നു.

Latest Stories

എറണാകുളം ചെമ്പുമുക്കിൽ വൻ തീപ്പിടുത്തം

66കാരി മഡോണയ്ക്ക് 28കാരന്‍ വരന്‍; വിവാഹനിശ്ചയം കഴിഞ്ഞു? വജ്ര മോതിരം ഉയര്‍ത്തികാട്ടി പോപ് താരം

രോഹിതും കോഹ്‌ലിയും വിരമിക്കാൻ ഒരുങ്ങുന്നോ ? തോൽവിക്ക് പിന്നാലെ വമ്പൻ വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ; ഒപ്പം നൽകിയത് അപായ സൂചനയും

അവിവാഹിതരായ ദമ്പതികൾക്ക് ഇനി പ്രവേശനമില്ല, OYO ചെക്ക്-ഇൻ നിയമങ്ങൾ മാറ്റുന്നു

എറണാകുളത്ത് മെഡിക്കൽ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

ദീപികയെ എന്റെ നാലാം ഭാര്യ ആക്കുമായിരുന്നു, പക്ഷെ...; സഞ്ജയ് ദത്തിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

BGT 2025: കുലമിതു മുടിയാനൊരുവൻ കുടിലതയാർന്നൊരസുരൻ, പീക്കിൽ നിന്ന് ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിട്ട ഗംഭീറിന്റെ 5 മാസങ്ങൾ; ഈ കണക്കുകൾ ലജ്ജിപ്പിക്കുന്നത്

BGT 2025: മത്സരത്തിനിടയിൽ വിരാട് കോഹ്‌ലിയുടെ പ്രവർത്തി കണ്ട ഓസ്ട്രേലിയ്ക്ക് ഷോക്ക്; വീഡിയോ വൈറൽ

ഡൽഹിയിൽ കെജ്‌രിവാൾ നിർമ്മിച്ചത് അടിസ്ഥാന സൗകര്യങ്ങളല്ല, 'ശീഷ് മഹൽ': അമിത് ഷാ

എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; എല്ലാ പൊതുപരിപാടികളും റദ്ദാക്കി