ഇസ്താംബുൾ കോടതി നഗരത്തിലെ മേയർ എക്രെം ഇമാമോഗ്ലുവിനെ അഴിമതി കുറ്റത്തിന് ഔദ്യോഗികമായി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ അതിനെതിരെയുള്ള പ്രതിഷേധങ്ങൾ നടന്നുവരികയാണ്.
എന്നാൽ പതിനായിരക്കണക്കിന് പ്രകടനക്കാർ നഗരത്തിൽ ഒത്തുകൂടിയിട്ടും, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പാർട്ടിയുടെ നാമനിർദ്ദേശം ലഭിച്ച ദിവസം അദ്ദേഹത്തെ വിചാരണയ്ക്ക് മുമ്പുള്ള തടങ്കലിൽ അയച്ചു.
തുർക്കിയിലെ ഏറ്റവും വലിയ നഗരത്തിലെ മേയറും പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാന്റെ പ്രധാന എതിരാളിയുമായ എക്രമിനെ ക്രിമിനൽ സംഘടന നയിച്ചതിനും, കൈക്കൂലി, ദുഷ്‌പെരുമാറ്റം, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജയിലിലടച്ചത്. മേയരുടെ കൂടെ ഡസൻ കണക്കിന് ജീവനക്കാരെയും മുനിസിപ്പൽ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വർഷം തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷ രാഷ്ട്രീയ സഖ്യവുമായി സഹകരിച്ചതിന് “ഒരു സായുധ തീവ്രവാദ ഗ്രൂപ്പിനെ സഹായിച്ചു” എന്ന കുറ്റം ചുമത്തി ഇമാമോഗ്ലുവും കുറഞ്ഞത് നാല് പേർക്കുമെതിരെ പ്രത്യേക കുറ്റങ്ങൾ ചുമത്തി.
ഇമാമോഗ്ലുവിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിൽ രോഷാകുലരായി തുടർച്ചയായ അഞ്ചാം വൈകുന്നേരവും ഇസ്താംബൂളിലെ സിറ്റി ഹാളിന് സമീപം തടിച്ചുകൂടിയ പ്രകടനക്കാരെ പോലീസ് നേരിട്ടു. അവർ ജനക്കൂട്ടത്തിന് നേരെ കുരുമുളക് സ്‌പ്രേ ചെയ്യുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഇസ്മിറിൽ, കവചിത ജലപീരങ്കി ട്രക്കുകൾ ഉപയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ശ്രമിക്കുന്നതും കാണാം.
ഇസ്താംബൂളിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇമാമോഗ്ലുവിന്റെ ഭാര്യ അധികാരികൾക്ക് പ്രതികാരം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. “അയാൾ നിങ്ങളെ തോൽപ്പിക്കും! … നിങ്ങൾ തോൽക്കും!” ദിലെക് കയ ഇമാമോഗ്ലു പ്രതിഷേധ വേദിയിൽ നിന്ന് വിളിച്ചു പറഞ്ഞു.