ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് മരണം; 50 വയസുകാരനായ ഡോക്ടർ പിടിയിൽ

ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് പേർ മരിച്ച സംഭവത്തിൽ 50 വയസുകാരനായ ആളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. സൗദി പൗപരനായ ഇയാൾ ഡോക്ടറാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സംഭവത്തിൽ 68 പേർക്ക് പരിക്കേറ്റിരുന്നു ഇവരിൽ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്.

ഈസ്റ്റേൺ ജർമനിയിലെ മാഗ്‍ഡെബർഗ് നഗരത്തിലുള്ള ക്രിസ്മസ് മാർക്കറ്റിലായിരുന്നു സംഭവം നടന്നത്. ആൾക്കൂട്ടത്തിലേക്ക് പാ‌ഞ്ഞുകയറിയ കാർ ആളുകളെ ഇടിച്ചിട്ട് 400 മീറ്ററോളം മുന്നോട്ട് നീങ്ങി. നിരവധിപ്പേർക്ക് പരിക്കേറ്റു. സംഭവ സ്ഥലത്ത് ആംബുലൻസുകളും ഫയർ എഞ്ചിനുകളും എത്തിച്ചേരുന്ന ദൃശ്യങ്ങൾ ചില അന്ത്രാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ നല്ല തിരക്കുള്ള മാർക്കറ്റിലേക്ക് കറുത്ത നിറത്തിലുള്ള ബിഎംഡബ്ല്യൂ കാർ ഇടിച്ചുകയറുകയായിരുന്നു. ആക്രമണമാണ് നടന്നതെന്ന് കരുതുന്നതായും അവിടെ നിന്നുള്ള ദൃശ്യങ്ങൾ പേടിപ്പെടുത്തുന്നതാണെന്നും സ്റ്റേറ്റ് ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരേണ്ടതുണ്ട്. അതേസമയം കാർ ഓടിച്ചിരുന്ന 50 വയസുകാരനായ ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

Latest Stories

ഹരിതട്രിബ്യൂണലിന്റെ അടിയേറ്റു; തമിഴ്നാട്ടില്‍ തള്ളിയ ആര്‍സിസി, ക്രെഡന്‍സ് ആശുപത്രി, കോവളം ലീല ഹോട്ടലിന്റെയും മാലിന്യം കേരളം തന്നെ നീക്കം; രണ്ടു പേര്‍ പൊലീസ് പിടിയില്‍

'പട്ടി' പരാമർശം; കൃഷ്ണദാസിന് സിപിഐഎമ്മിൻ്റെ രൂക്ഷവിമർശനം, മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് കുറ്റപ്പെടുത്തൽ

എന്റെ ബാറ്റിംഗ് മികവിന് കരുത്തായത് അദ്ദേഹം നല്‍കിയ ആത്മവിശ്വാസവും ഉറപ്പും: സൂപ്പര്‍ പരിശീലകന് നന്ദി പറഞ്ഞ് സഞ്ജു

സഹീറെ ദേ നീ, മുൻസഹതാരത്തിന് വൈറൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ; വീഡിയോ വൈറൽ

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം; പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

അയാൾ ഒന്നിന് പുറകെ ഒന്നായി കാർഡുകൾ ഇറക്കി എതിരാളികളെ ഓടിച്ചു, ആ ഇന്ത്യൻ താരം ഇന്നത്തെ സ്റ്റാർ ആയതും അവൻ കാരണം; രവിചന്ദ്രൻ അശ്വിൻ പറഞ്ഞത് ഇങ്ങനെ

അംബാനി സ്‌കൂളില്‍ അലംകൃതയും; ബോളിവുഡ് താരങ്ങള്‍ക്കൊപ്പം വാര്‍ഷികാഘോഷത്തില്‍ പൃഥ്വിരാജും സുപ്രിയയും

'താഴത്തില്ലട'; തുടർച്ചയായ മൂന്ന് ദിവസത്തെ താഴ്ചക്ക് ശേഷം വീണ്ടും ഉയർന്ന് സ്വര്‍ണവില

ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയും ഹിന്ദു സംഘടനാ നേതാക്കളും അറസ്റ്റില്‍

ഒബാമയുടെ ഫേവറിറ്റ് സിനിമ, 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' കാണൂ..; റെക്കമെന്‍ഡ് ചെയ്ത് ട്വീറ്റ്