സന്ദർശക, വിദ്യാർത്ഥി വിസ നിരക്കുകള്‍ വർധിപ്പിച്ച് യുകെ, ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയാകും

സന്ദർശക, വിദ്യാർത്ഥി വിസ നിരക്കുകള്‍ വർധിപ്പിച്ച് ബ്രിട്ടീഷ് സർക്കാർ. ആറ് മാസത്തിൽ താഴെയുള്ള സന്ദർശക വിസയ്ക്ക് 15 പൗണ്ടും (1500 രൂപയിലേറെ) വിദ്യാർഥി വിസകൾക്ക് 127 പൗണ്ടുമാണ് (13,000 രൂപയിലേറെ) വർധിപ്പിച്ചത്. ഇതോടെ സന്ദർശക വിസയുടെ അപേക്ഷാ ഫീസ്‌ 115 പൗണ്ടും (11,000 രൂപയിലേറെ) വിദ്യാർഥി വിസകളുടെ അപേക്ഷകൾക്ക് ഈടാക്കുന്ന തുക 490 പൗണ്ടുമായും (50,000 രൂപയിലേറെ) ഉയർന്നു.

വര്‍ധനവ്‌ ഒക്‌ടോബർ നാല് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. നിരക്ക് വർധനവ് ഇന്ത്യൻ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാകും. വിസ ഫീസ് നിരക്കിൽ വർധനയുണ്ടാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലയിലെ ശമ്പളം കൂട്ടാന്‍ ലക്ഷ്യമിട്ടാണ്‌ നിരക്ക് വര്‍ധനവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്‌.

ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് അടക്കം മറ്റ് സേവനങ്ങൾക്കുള്ള ഫീസുകളിലും വർധനവുണ്ടാകും. ജോലി സംബന്ധവും സന്ദര്‍ശക ആവശ്യങ്ങള്‍ക്കുമായുള്ള വിസകളുടെ നിരക്കിൽ 15 ശതമാനവും വിദ്യാർഥി വിസകളുടെ നിരക്കിൽ 20 ശതമാനത്തിന്റെയും വർധനവുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ