യു.കെയിൽ കുടിയേറ്റക്കാർക്ക് കൈ നിറയെ തൊഴിലവസരങ്ങൾ; 1.7 ലക്ഷം ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് ഗവൺമെന്റ് പോർട്ടൽ

കുടിയേറ്റക്കാർക്ക് കൈനിറയെ തൊഴിലവസരങ്ങളുമായി യുകെയിലെ ഗവൺമെന്റ് പോർട്ടൽ. ഇതിനോടകം 1.7 ലക്ഷം തൊഴിലവസരങ്ങളാണ് കുടിയേറ്റക്കാർക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യത്ത് തൊഴിലാളി ക്ഷാമം രൂക്ഷമായതോടെയാണ് വിദേശ ജോലിക്കാരെ ആകർഷിക്കാനുള്ള ശ്രമം തുടങ്ങിയത്. ഇപ്പോൾ സൗജന്യ ജോബ് പോർട്ടലിന് തുടക്കം കുറിച്ചിരിക്കുകയാണ് യുകെ.

ടെക് ഉൾപ്പെടെ എല്ലാ മേഖലകളിലെയും അവസരങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടീച്ചിംഗ്, കണ്‍സ്ട്രക്ഷന്‍, ഹോട്ടല്‍ വ്യവസായം തുടങ്ങിയവയിലും വേക്കന്‍സികളുണ്ട്. ലോകത്തിന്റെ ഏത് കോണിലിരുന്നും അപേക്ഷിക്കാവുന്നതാണ്.

യുകെയിലെ വിവിധ മേഖലകളില്‍ ജോലി കണ്ടെത്താന്‍ ഫില്‍റ്ററുകളും ലഭ്യമാണ്. നിലവില്‍ രാജ്യം നേരിടുന്ന ലേബര്‍ ക്ഷാമം പരിഹരിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്. യുകെയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും ഇത് ഗുണകരമാണ്.

2022-ല്‍ 2,836,490 വീസകളാണ് യുകെ നല്‍കിയത്. ഇതില്‍ 25% ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് ലഭിച്ചത്. യുകെ ഏറ്റവും കൂടുതല്‍ വീസ നല്‍കിയ രാജ്യം ഇതോടെ ഇന്ത്യയായി മാറി. ഇത് 2023-ലും തുടരുമെന്നാണ് കരുതുന്നത്. ഇന്ത്യ-യുകെ യംഗ് പ്രൊഫഷണല്‍സ് സ്‌കീം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇരുരാജ്യങ്ങളിലേക്കും യുവാക്കളുടെ വരവുപോക്ക് വേഗത്തിലാക്കും.

https://findajob.dwp.gov.uk/search?loc=86383&p=3 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പോർട്ടലിൽ പ്രവേശിക്കാനാകും.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍