യുകെയിലെ കലാപം: അക്രമങ്ങളെ പ്രതിരോധിക്കാൻ തെരുവിലിറങ്ങി ഫാസിസ്റ്റ് വിരുദ്ധ ചേരി, പുറത്തിറങ്ങാനാവാതെ അക്രമകാരികൾ; കുടിയേറ്റക്കാർക്ക് ആശ്വാസം

ഒരാഴ്ചയിലേറെയായി ബ്രിട്ടനെ പിടിച്ചുലക്കുന്ന തീവ്രവലതുപക്ഷത്തിന്റെ ആക്രമണങ്ങളെ ചെറുക്കാൻ തെരുവിലിറങ്ങി ഫാസിസ്റ്റ് വിരുദ്ധ ചേരി. നേരത്തെ കുടിയേറ്റ- മുസ്ലിം വിരുദ്ധ കലാപം നേരിടാൻ അറസ്റ്റും നിയമനടപടികളും ബ്രിട്ടീഷ് സർക്കാർ ശക്തമാക്കിയിരുന്നു. ഇതിനായി ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിനെ പിന്നാലെ ആയിരക്കണക്കിന് ഫാസിസ്റ്റ് വിരുദ്ധ മനുഷ്യർ കൂടി രംഗത്തിറങ്ങിയതോടെ പ്രക്ഷോഭകാരികൾക്ക് പ്രകടനം നടത്താൻ പോലുമായില്ല.

കുടിയേറ്റക്കാരെ സ്വാഗതം ചെയ്തും തീവ്രവലതുപക്ഷം ആക്രമിക്കുമെന്ന് പ്രഖ്യാപിച്ച ഇടങ്ങളെ സംരക്ഷിച്ചുമായിരുന്നു ഫാസിസ്റ്റ് വിരുദ്ധ മനുഷ്യർ മുന്നണി പ്രതിരോധം തീർത്തത്. “ഫാസിസവും വംശീയതയും തകർക്കുക”, “അഭയാർഥികൾക്ക് സ്വാഗതം, തീവ്രവലതുപക്ഷത്തെ തടയുക” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ ഉയർത്തിയുമായിരുന്നു വംശീയ വെറുപ്പിനെതിരെയുള്ള പ്രതിഷേധം. ബ്രൈറ്റൻ പോലെയുള്ള സ്ഥലങ്ങളിൽ ഇക്കൂട്ടരുടെ വലിയ ജനാവലി കാരണം തീവ്രവലതുപക്ഷക്കാർ പുറത്തിറങ്ങിയിട്ടുണ്ടായിരുന്നില്ല.

ഒരാഴ്ചയിലേറെയായി ബ്രിട്ടനിലെ കുടിയേറ്റക്കാരും മുസ്ലിങ്ങളും കടുത്ത ആശങ്കയിലായിരുന്നു കഴിഞ്ഞിരുന്നത്. സുരക്ഷിതമായ സ്ഥലങ്ങളിൽ മാത്രമേ സന്ദർശിക്കാവൂ എന്ന മുന്നറിയിപ്പുകൾ കൂടി ലഭിച്ചതോടെ ജനങ്ങൾ പരിഭ്രാന്തരായിരുന്നു. എന്നാൽ അവർക്കൊരു ചെറിയ ആശ്വാസം നൽകുന്നതാണ് പുതിയ സംഭവവികാസങ്ങൾ.

ബുധനാഴ്ച യുകെയിലെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നീങ്ങിയ തീവ്രവലതുപക്ഷത്തെ നേരിടാൻ കനത്ത പൊലീസ് സേനയെ ആയിരുന്നു ബ്രിട്ടീഷ് സർക്കാർ വിന്യസിച്ചിരുന്നു. ലിവർപൂളിൽ പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തയാൾക്ക് 3 വർഷം തടവുശിക്ഷ നൽകിയതുൾപ്പെടെ കർശന നിലപാട് സ്വീകരിച്ചിരിച്ചിരുന്നു ബ്രിട്ടിഷ് സർക്കാർ. നിരവധി ഇടങ്ങൾ തകർക്കാനുള്ള ഹിറ്റ്ലിസ്റ്റ് പോലും സമൂഹമാധ്യമങ്ങൾ വഴി തീവ്രവലതുപക്ഷ സംഘങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ വംശീയ വിരുദ്ധർ തെരുവിലിറങ്ങിയതോടെ മിക്ക ഇടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ പോലും നടത്താൻ കുടിയേറ്റ- മുസ്ലിം വിരുദ്ധ സംഘങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം ലിവർപൂളിൽ വൈകിട്ട് ഏഴുമണിയോടെ, ഇമിഗ്രേഷൻ ഉപദേശക കേന്ദ്രമായി പ്രവർത്തിക്കുന്ന പള്ളിക്ക് പുറത്ത് നൂറുകണക്കിന് ആളുകളാണ് മനുഷ്യകവചം തീർത്തത്. ‘നാസികൾക്കെതിരെയുള്ള പ്രതിരോധം’ എന്ന ബാനർ ഉയർത്തിയായിരുന്നു തീവ്രവലതുപക്ഷത്തിന്റെ ആക്രമണത്തിൽനിന്ന് പള്ളിയെ ഇവർ സംരക്ഷിച്ചത്.

ജൂലൈ 29ന് സൗത്ത്പോർട്ടിലെ കുട്ടികൾക്കായുള്ള നൃത്ത പരിശീലന കേന്ദ്രത്തിലാണ് കൊലപാതകം ഉണ്ടായത്. കൊലപാതകത്തിന് പിന്നിൽ മുസ്ലിം കുടിയേറ്റക്കാരൻ ആണെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ നിറയെ വ്യാജപ്രചാരണങ്ങളും നടന്നിരുന്നു, വെയിൽസിൽ ജനിച്ചുവളർന്ന അക്സെൽ റുഡാക്‌ബാന എന്ന പതിനേഴുകാരനാണ് പ്രതിയാക്കി പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കുടിയേറ്റവിരുദ്ധരായ തീവ്രവലതുപക്ഷ സംഘങ്ങൾ യുകെ തെരുവുകളിൽ അക്രമം അഴിച്ചുവിടുകയായിരുന്നു.

ഇതിനിടെ, അക്രമം പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും നിരീക്ഷണത്തിലാണ്. യുകെയിൽ ആഭ്യന്തര യുദ്ധം ഒഴിവാക്കാനാകാത്ത സ്ഥിതിയാണെന്ന് ‘എക്സ്’ ഉടമ കൂടിയായ ശതകോടീശ്വരൻ ഇലോൺ മസ്ക് കുറിച്ചതിൽ ബ്രിട്ടിഷ് സർക്കാർ അതൃപ്തി അറിയിച്ചു. ടോമി റോബിൻസണെ പോലെയുള്ള കുടിയേറ്റ വിരുദ്ധർ ഓൺലൈൻ വഴി നടത്തുന്ന കലാപ ആഹ്വാനങ്ങളെ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ രൂക്ഷമായി വിമർശിച്ചു.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ