യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യയുടെ 'തെറ്റായ വിവരങ്ങളുടെ ഇട'ത്തിലാണ് ജീവിക്കുന്നതെന്ന് ഉക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കി

ഉക്രേനിയൻ നേതാവിന്റെ അംഗീകാര റേറ്റിംഗിനെക്കുറിച്ചുള്ള കഴിഞ്ഞ ദിവസത്തെ പരാമർശങ്ങളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യയുടെ “തെറ്റായ വിവര ഇടത്തിലാണ്” ജീവിക്കുന്നതെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡ്ഡിമർ സെലെൻസ്‌കി പറഞ്ഞു.

സെലെൻസ്‌കിയുടെ റേറ്റിംഗ് 4 ശതമാനമാണെന്ന് മാർ-എ-ലാഗോയിൽ ട്രംപ് പറഞ്ഞിരുന്നു. “ഈ തെറ്റായ വിവരങ്ങൾ ഞങ്ങൾ കണ്ടു. അത് റഷ്യയിൽ നിന്നാണ് വരുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു” ഉക്രേനിയൻ തലസ്ഥാനമായ കീവിൽ ഒരു വാർത്താ സമ്മേളനത്തിൽ സെലെൻസ്‌കി മറുപടി നൽകി. ട്രംപ് “ഈ തെറ്റായ വിവരങ്ങളുടെ ഇടത്തിലാണ് ജീവിക്കുന്നത്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധവും അതിനെത്തുടർന്ന് പട്ടാള നിയമം ഏർപ്പെടുത്തിയതും കാരണം മാറ്റിവച്ച തിരഞ്ഞെടുപ്പുകൾ ഉക്രെയ്ൻ ഭരണഘടനയനുസരിച്ച് നടത്തണമെന്നും ട്രംപ് നിർദ്ദേശിച്ചു.