അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണം; സാധാരണക്കാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ലക്ഷ്യം വയ്ക്കരുത്; ഇസ്രയേലിന് താക്കീതുമായി യുഎന്‍ സെക്രട്ടറി ജനറല്‍

യമനിലെ വിമാനത്താവളത്തില്‍ ബോംബിട്ട ഇസ്രയേലിനെതിരെ യുഎന്‍ സെക്രട്ടറി ജനറല്‍. അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കാന്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. സാധാരണക്കാരെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും ഒരിക്കലും ആക്രമണങ്ങളില്‍ ലക്ഷ്യം വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. യെമനിനും ഇസ്രയേലിനുമിടയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ ഗുട്ടെറസ് ഖേദം പ്രകടിപ്പിച്ചു.

യമനിലെ വിമാനത്താവളം ഇസ്രയേല്‍ ആക്രമിച്ചപ്പോള്‍ അവിടെ
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് ഉണ്ടായിരുന്നു.
യെമനിലെ സനാ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.

റ്റെഡ്റോസ് അധാനോം അത്ഭുതകരമായാണ് സ്‌ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. യെമനിലെ ഹൂതി കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ അവകാശ വാദം.

അതേസമയം, ഉള്‍നാടന്‍ യമനിലെ ഹൂതികളുടെ സൈനിക കേന്ദ്രങ്ങളിലും പടിഞ്ഞാറന്‍ തീരത്തെ അല്‍-ഹുദൈദ, സാലിഫ്, റാസ് കനാറ്റിബ് തുറമുഖങ്ങളിലും സന അന്താരാഷ്ട്ര വിമാനത്താവളം, ഹിസ്യാസ്, റാസ് കനാറ്റിബ് പവര്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും ആക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്)സ്ഥിരീകരിച്ചു.

Latest Stories

'കോഴിക്കോട് 15കാരിയെ പീഡിപ്പിച്ച് സുഹൃത്തുക്കൾ, 11 കാരൻ ദൃശ്യങ്ങൾ പകർത്തി'; വിവരം പുറത്ത് വന്നത് കൗൺസിലിങ്ങിനിടെ

ഒരു മാസത്തില്‍ കൂടുതല്‍ യുഎസില്‍ താമസിക്കുന്ന വിദേശികള്‍ക്ക് മുന്നറിയിപ്പ്; അവഗണിച്ചാല്‍ പിന്നീട് ഒരിക്കലും യുഎസില്‍ കാലുകുത്താനാവില്ല

വിഎസ് കൊളുത്തിവിട്ട മൈക്രോഫിനാന്‍സ് തട്ടിപ്പും വെള്ളാപ്പള്ളിയുടെ ബിഡിജെഎസും; വിഎസ് നെട്ടോട്ടമോടിച്ച വെള്ളാപ്പള്ളിയോട് തന്നെയാണ് പിണറായിയുടെ പ്രീണനം

'ക്രൈസ്തവ വീടുകളില്‍ കേക്കുമായി എത്തുന്ന ബിജെപിയും സംഘ്പരിവാറുമാണ് രാജ്യത്ത് ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്, ഭിന്നിപ്പുണ്ടാക്കി ഭരണം നിലനി‌ർത്താനുള്ള തന്ത്രം'; വിഡി സതീശൻ

ഗാസയിൽ ഇസ്രായേൽ സൈന്യം 11 പലസ്തീനികളെ കൂടി കൊലപ്പെടുത്തി; ഇതോടെ മരണസംഖ്യ 50,950 ആയി ഉയർന്നു

'അർദ്ധരാത്രിയിൽ പരിശോധന നടത്താനുള്ള പൊലീസ് നീക്കം അസാധാരണം, ഒട്ടും ഭയമില്ല'; സിദ്ദിഖ് കാപ്പൻ

യുക്രൈനില്‍ വീണ്ടും മിസൈല്‍ ആക്രമണം; ലോക നേതാക്കള്‍ ശക്തമായി പ്രതികരിക്കണമെന്ന് സെലെന്‍സ്‌കി

IPL 2025: ഇവനെ ഒകെ ടീമിൽ ഇരുത്തിയിട്ടാണോ സഞ്ജു നീ..., നെറ്റ്സിൽ ജോഫ്ര ആർച്ചറെ തൂക്കി 14 വയസുകാരൻ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഗുജറാത്ത് കലാപത്തിലെ ഇരകളുടെ ബന്ധുക്കളോട് മോദി സർക്കാരിന്റെ ക്രൂരത; കേന്ദ്രസർക്കാർ ജോലിക്കുള്ള പ്രായപരിധി ഇളവ് പിൻവലിച്ചു

RR VS RCB: ധോണിക്ക് മാത്രമല്ലടാ എനിക്കും സ്പിൻ വീക്നെസ്സാ; ആർസിബിക്കെതിരെ നിലയുറപ്പിക്കാനാകാതെ സഞ്ജു സാംസൺ