വലിയ അബദ്ധം, കൊന്നത് ഐഎസ് ഭീകരരെ അല്ല, 10 പേരും നിരപരാധികള്‍: തെറ്റു സമ്മതിച്ച് യുഎസ്

അഫ്ഗാനിസ്താന്‍ വിടുന്നതിന് മുന്‍പ് അമേരിക്കൻ സേന കാബൂളിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 10 നിരപരാധികളെന്ന് കണ്ടെത്തൽ. കാബൂളിൽ ഐ.എസ്​ ഭീകരാക്രമണത്തിൽ 169 പേർ മരിച്ച ബോംബ്​ സ്​ഫോടനത്തി​‍ൻെറ സുത്രധാരനെ വകവരുത്തിയെന്ന്​ യു.എസ്​ അവകാശപ്പെട്ട ​ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​ ഏഴു കുട്ടികളും ജീവകാരുണ്യപ്രവർത്തകനും അടക്കമുള്ളവരായിരുന്നുവെന്നാണ്​ അമേരിക്ക ഇപ്പോൾ സമ്മതിക്കുന്നത്​.

അമേരിക്കൻ സേനക്കൊപ്പം പ്രവർത്തിച്ച അഫ്​ഗാൻകാരനായ സെമിറൈ അഹ്​മദിയും കുട്ടികളുമടക്കമുള്ളവരാണ്​ മരിച്ചത്​. ഐ.എസ്​ ഭീകരരെ കൊന്നുവെന്ന വാദം തെറ്റാ​ണെന്ന്​ വിവിധ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ച്​ ഏതാനും നാളുകൾക്ക്​ ഉള്ളിൽ തന്നെയാണ്​ അമേരിക്കൻ കുറ്റസമ്മതം.

‘ആക്രമണം ദുരന്തപൂർണമായ ഒരു ​അബദ്ധമായിരുന്നു’വെന്നാണ്​ യു.എസ്​ സെൻട്രൽ കമാൻഡ്​ തലവൻ ജനറൽ ഫ്രാങ്ക്​ മെക്കൻസി വെള്ളിയാഴ്​ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്​. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മെക്കൻസി, ആക്രമണവുമായി ബന്ധപ്പെട്ട്​ അ​ന്വേഷണം നടത്തുമെന്നും ദുരന്തത്തിന്​ ഇരയായവരുടെ കുടുംബത്തിന്​ നഷ്​ടപരിഹാരം നൽകുമെന്നും കൂട്ടിച്ചേർത്തു.

ഒഴിപ്പിക്കലിനിടെ കാബൂള്‍ വിമാനത്താവളത്തിന് പുറത്തു ആഗസ്ത് 26നുണ്ടായ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയാണ് യുഎസ് ആക്രമണം നടന്നത്.  ആഗസ്ത് 29നായിരുന്നു സംഭവം. യുഎസ് രഹസ്യാന്വേഷണ വിഭാഗം എട്ട് മണിക്കൂറോളം നിരീക്ഷിച്ചതിന് ശേഷമാണ് ടൊയോട്ട കാര്‍ ആക്രമിച്ചത്. ഐ.എസ് കെ സംഘാംഗങ്ങൾ എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. കാറിൽ വെളളക്കുപ്പികൾ നിറച്ചത് സ്ഫോടക വസ്തുക്കളാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ